ഇഗ്നോ ജനുവരി സെഷനിലേക്കുളള അഡ്മിഷൻ തുടങ്ങി, അപേക്ഷിക്കേണ്ട വിധം അറിയാം

ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 31, 2019

online application, ie malayalam

ന്യൂഡൽഹി: ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരി 2020 അക്കാദമിക് സെഷനിലേക്ക് ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. എംഎ, ബിഎ, പിജി ഡിപ്ലോമ, ഡിപ്ലോമ, പിജി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് പ്രോഗ്രാംസ്, അപ്രീസിയേഷൻ/അവെയർനെസ് ലെവൽ പ്രോഗ്രാമുകളിലേക്കാണ് വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവുക.

താൽപര്യമുളള വിദ്യാർഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റേർഡ് ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം അപേക്ഷ പൂരിപ്പിക്കാം. രജിസ്റ്റേർഡ് ഇ-മെയിൽ ഐഡി ഇല്ലാത്തവർ ആപ്ലിക്കേഷൻ ലോഗിൻ പേജിലെ new registration ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയശേഷം അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 31, 2019.

IGNOU admissions for January session 2020: അപേക്ഷിക്കേണ്ട വിധം

Step 1: ഔദ്യോഗിക വെബ്സൈറ്റായ ignouadmission.samarth.edu.in കാണുക

Step 2: ഹോംപേജിലെ ‘Online admission open for January 2020 session’ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Step 3: സ്ക്രീനിൽ പുതിയൊരു പേജ് കാണാം

Step 4: യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക

Step 5: അപേക്ഷ ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തശേഷം സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക

Step 6: അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

IGNOU admissions for January session 2020: സ്കാൻ ചെയ്യേണ്ട രേഖകൾ

> സ്കാൻ ചെയ്ത ഫൊട്ടോ (100 KB യിൽ താഴെ)

> സ്കാൻ ചെയ്ത ഒപ്പ് (100 KB യിൽ താഴെ)

> പ്രായം തെളിയിക്കുന്നതിന്റെ സ്കാൻ ചെയ്ത പകർപ്പ് (200 KB യിൽ താഴെ)

> വിദ്യാഭ്യാസ യോഗ്യതയുടെ സ്കാൻ ചെയ്ത പകർപ്പ് (200 KB യിൽ താഴെ)

> എക്സ്പീരിയൻസിന്റെ സ്കാൻ ചെയ്ത പകർപ്പ് / എസ്‌സി / എസ്ടി / ഒബിസി / ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സർട്ടിഫിക്കറ്റ് (എന്തെങ്കിലും ഉണ്ടെങ്കിൽ) (200 KB യിൽ താഴെ)

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Ignou admissions for january session 2020 begins

Next Story
Kerala SSLC class X Result 2019: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുംKerala SSLC class X Result,sslc, sslc result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express