ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) കമ്പനി സെക്രട്ടറി പരീക്ഷകൾ വീണ്ടും മാറ്റി. ഓഗസ്റ്റ് 15 മുതൽ 28 വരെയാണ് പരീക്ഷകൾ നടക്കുക. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. അടുത്ത സെഷൻ പരീക്ഷ ഡിസംബറിലായിരിക്കും നടക്കുക.

എല്ലാ വർഷവും ജൂണിലാണ് ഐസിഎസ്ഐ കമ്പനി സെക്രട്ടറിയേറ്റ് പരീക്ഷകൾ നടക്കുക. ഈ വർഷം കൊറോണ വൈറസിനെ തുടർന്ന് പരീക്ഷകൾ ജൂലൈയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 6 മുതൽ ജൂലൈ 15 വരെ പരീക്ഷകൾ നടത്താനായിരുന്നു തീരുമാനം. പക്ഷേ പരീക്ഷകൾ വീണ്ടും ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കമ്പനി സെക്രട്ടറിയേറ്റ് പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുന്നവർക്കായി സൗജന്യ കോച്ചിങ് ക്ലാസുകൾ ഐസിഎസ്ഐ തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ക്ലാസുകൾ. വിവിധ വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നൽകുന്നുണ്ട്. ഇതിനു പുറമേ സിഎസ് എക്സിക്യുട്ടീവ് എൻട്രൻസ് ടെസ്റ്റ് (CSEET) ഓൺലൈൻ ക്ലാസുകളും നൽകുന്നുണ്ട്.

Read in English: ICSI CS June exam 2020 postponed again, now exams in August

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook