ICSE 10th & ISC 12th Result 2020, CISCE Board Class 10th, 12th Result 2020 at results.cisce.org, cisce.org Updates: ഐസിഎസ്ഇ,ഐസ്ഇ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ദി കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) ആണ് ഫല പ്രഖ്യാപനം നടത്തിയത്.
ഐസിഎസ്ഇ പരീക്ഷ വിജയിക്കുന്ന വിദ്യാർത്ഥികളുടെ ശതമാനം ഈ വർഷം വർദ്ധിച്ചു. ഐസിഎസ്ഇ പത്താം തരത്തിലെ വിജയശതമാനം 99.33 ശതമാനമാണ്. ഇത് കഴിഞ്ഞ വർഷം 98.54 ശതമാനമായിരുന്നു. പന്ത്രണ്ടാം ക്ലാസ്സിൽ 96.84 ശതമാനം കുട്ടികൾ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 96.52 ശതമാനമായിരുന്നു.
ഐസിഎസ്ഇ പരീക്ഷയെഴുതിയ 2,07,902 പേരിൽ 1,377 പേർക്ക് വിജയിക്കാനായില്ല. ഐഎസ്‌സി പരീക്ഷയിൽ 88,409 പേർ പരീക്ഷ എഴുതിയപ്പോൾ 2,798 പേർ പരാജയപ്പെട്ടു.
ICSE 10th & ISC 12th Result 2020, CISCE Board Class 10th, 12th Result 2020 at results.cisce.org, cisce.org: ഫലങ്ങള്‍ എപ്പോള്‍, എവിടെ പരിശോധിക്കാം?
ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ cisce.org, results.cisce.org.ല്‍ ഫലങ്ങള്‍ പരിശോധിക്കാം.09248082883 എന്ന നമ്പറിലേക്ക് യുണീക് ഐഡി അയച്ചുകൊണ്ട് എസ്എംഎസ് വഴിയും ഫലം പരിശോധിക്കാം.
കഴിഞ്ഞ വര്‍ഷം ഐസിഎസ്‌സിഇയില്‍ 98.54 ആയിരുന്നു വിജയശതമാനം. ഐഎസ്‌സിയില്‍ 96.52 ശതമാനമായിരുന്നു വിജയം.
Read Here: CISCE ICSE 10th, ISC 12th Result 2020 LIVE Updates
പതിവുപോലെ പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷ ഇടയ്ക്കുവച്ച് മാറ്റുകയായിരുന്നു.
മാറ്റിവച്ച പരീക്ഷകള്‍ ജൂലൈയില്‍ നടത്താനായിരുന്നുസിഐഎസ്‌സിഇയുടെ ആലോചന. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് നിരവധി സംസ്ഥാന ബോര്‍ഡുകളും സിബിഎസ്ഇയും ബാക്കിയുള്ള പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു.
സിഐഎസ് ഇക്ക് പന്ത്രണ്ടാം ക്ലാസില്‍ എട്ടും പത്താം ക്ലാസില്‍ ആറും പരീക്ഷകളാണ് അവശേഷിക്കുന്നത്. വിദ്യാര്‍ഥികളുടെ സ്‌കൂള്‍ മൂല്യനിര്‍ണയത്തിലെ പ്രകടനം വിലയിരുത്തിയാവും ബാക്കിയുള്ള പരീക്ഷകളുടെ മാർക്ക് കണക്കാക്കുക. ഇതിൽ വിയോജിപ്പുള്ള വിദ്യാർഥികൾക്ക് റദ്ദാക്കിയ പരീക്ഷകളെഴുതാന്‍ പിന്നീട് അവസരം ലഭിക്കും.
ICSE 10th & ISC 12th Result 2020, CISCE Board Class 10th, 12th Result 2020 at results.cisce.org, cisce.org: ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ cisce.org, results.cisce.org.ല്‍ ഫലങ്ങള്‍ പരിശോധിക്കാം.09248082883 എന്ന നമ്പറിലേക്ക് യുണീക് ഐഡി അയച്ചുകൊണ്ട് എസ്എംഎസ് വഴിയും ഫലം പരിശോധിക്കാം.
എസ്എംഎസ് വഴിയും ഐസിഎസ്‌സിഇ, ഐഎസ്‌സി ഫലങ്ങള്‍ അറിയാം. 09248082883 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ഐസിഎസ്‌സിഇ ഫലം അറിയാന്‍ ഐസിഎസ്‌സിഇ എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് നല്‍കിയ ശേഷം റോള്‍ നമ്പര്‍ നല്‍കി എസ്എംഎസ് അയയ്ക്കുക. ഐഎസ്‌സി ഫലത്തിനായി ഐഎസ്‌സി എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് നല്‍കിയ ശേഷം റോള്‍ നമ്പര്‍ നല്‍കി എസ്എംഎസ് അയയ്ക്കുക.
ഘട്ടം 1: cisce.org, results.cisce.org എന്നീ ഔദ്യോഗിക വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക
ഘട്ടം 2: ഹോംപേജില്‍ ലഭ്യമായ ക്ലാസ് 10, 12 ഫലങ്ങളുടെ ലിങ്കുകളില്‍ ക്ലിക്കുചെയ്യുക
ഘട്ടം 3: പുതിയ വിന്‍ഡോയില്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുക
ഘട്ടം 4: ഫലം സ്‌ക്രീനില്‍ ദൃശ്യമാകും
ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്യുക. കൂടുതല്‍ റഫറന്‍സിനായി പ്രിന്റ് ഔട്ട് എടുക്കുക.
വിദ്യാര്‍ഥികള്‍ക്കു മാര്‍ക്കും പാസ് സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ ഡിജി ലോക്കര്‍ സൗകര്യം ഉപയോഗിക്കാം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഡിഇഐടിവൈ) സ്ഥാപിച്ച ഡിജിലോക്കര്‍ സൗകര്യം വഴി മാര്‍ക്ക്, പാസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഡിജിറ്റലായി ഒപ്പിട്ട പകര്‍പ്പുകള്‍ കൗണ്‍സില്‍ ലഭ്യമാക്കും. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം.
മാര്‍ക്കും പാസ് സര്‍ട്ടിഫിക്കറ്റും ഫലം പ്രസിദ്ധീകരിച്ച് 48 മണിക്കൂറിനുശേഷം ഡിജി ലോക്കര്‍ വഴി ലഭ്യമാകും
ദി കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ cisce.org, results.cisce.org. എന്നിവയിലൂടെ ഫലം അറിയാം