ICSE 10th & ISC 12th Result 2020, CISCE Board Class 10th, 12th Result 2020 at results.cisce.org, cisce.org: ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് ഫലപ്രഖ്യാപനം. ഐസിഎസ്‌ഇയിലെ പത്താം ക്ലാസ് വിദ്യാർഥികളുടെയും ഐഎസ്‌സിയിലെ 12-ാം ക്ലാസ് വിദ്യാർഥികളുടെയും പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിക്കുക.
http://www.cisce.org എന്ന വെബ്‌സെെറ്റിൽ പരീക്ഷാഫലം അറിയാം. വെബ്സൈറ്റിൽ യുണിക് ഐഡി, ഇൻഡക്‌സ് നമ്പർ എന്നിവ നൽകി ഫലമറിയാം.
സ്‌കൂളുകൾക്ക് CAREERS പോർട്ടലിലും വിദ്യാർഥികൾക്ക് എസ്എംഎസ് വഴിയും ഫലം അറിയാൻ സാധിക്കും. CAREERS പോർട്ടലിൽ Principal’s ലോഗിൻ ഐഡിയും പാസ്‌വേർഡും നൽകി ഫലം അറിയാം.
എസ്‌എംഎസ് വഴി ഫലം അറിയാൻ ചെയ്യേണ്ടത്: 12-ാം ക്ലാസ് വിദ്യാർഥികൾ ISC സ്‌പേസ് ഏഴക്ക ഐഡി നമ്പർ, പത്താം ക്ലാസ് വിദ്യാർഥികൾ ICSE സ്‌പേസ് ഏഴക്ക ഐഡി നമ്പർ എന്നിങ്ങനെ ടെെപ്പ് ചെയ്‌ത് 09248082883 എന്ന നമ്പറിലേക്ക് മെസേജ് അയക്കേണ്ടതാണ്.
പുനഃപരിശോധനയ്‌ക്ക് ജൂലെെ 16 നകം അപേക്ഷ നൽകണം.
Read Here: CISCE ICSE 10th, ISC 12th Result 2020 LIVE Updates: ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു