ICSE Class 10th results 2022 check on cisce.org, results.cisce.org: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ഐസിഎസ്ഇ (ക്ലാസ് 10) പരീക്ഷാ ഫലം ജൂലൈ 17 ന് വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കും. പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് – cisce.org, results.cisce.org -ൽ നിന്നും ഫലങ്ങൾ പരിശോധിക്കാം. എസ്എംഎസ് വഴിയും ഫലം ലഭിക്കും.
സെമസ്റ്റർ 1, 2, പ്രോജക്റ്റ്/ഇന്റേണൽ അസസ്‌മെന്റ് എന്നിവയുടെ മാർക്കുകൾ ചേർത്താണ് അന്തിമ ഫലം നിര്‍ണ്ണയിച്ചിട്ടുള്ളത് എന്ന് ഔദ്യോഗികപത്രക്കുറിപ്പ് പറയുന്നു.
പ്രിൻസിപ്പലിന്‍റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്‍റെ കരിയർ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്‌കൂളുകൾക്ക് ഫലം പരിശോധിക്കാം. കൂടാതെ, വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴിയോ ഡിജിലോക്കർ ആപ്പ് വഴിയോ മാർക്ക് ലഭിക്കും.
ലഭിച്ച മാർക്കുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിക്ക് പരാതികള്‍ ഉണ്ടെങ്കിൽ, വിഷയം വിശദമായി പ്രസ്താവിച്ച് അതത് സ്കൂളുകളിൽ രേഖാമൂലം പരാതി നൽകാം. സ്‌കൂളുകൾ ഈ പ്രശ്‌നം വിശദമായി പരിശോധിക്കേണ്ടതും സാധുവായ പരാതികൾ മാത്രം CISCE ബോർഡിന് അയയ്‌ക്കേണ്ടതുമാണ്. അത്തരം എല്ലാ അഭ്യർത്ഥനകൾക്കും, സ്കൂളുകൾ പത്താം ക്ലാസിലെ asicse@cisce.org എന്ന വിലാസത്തിൽ ബോർഡിലേക്ക് മെയിൽ ചെയ്യേണ്ടതുണ്ട്. ഈ സംവിധാനം മാർക്ക് കണക്കു കൂട്ടൽ തിരുത്തുന്നതിന് മാത്രമാണെന്ന് സ്കൂളുകളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ടതുണ്ട്.
റീചെക്കിംഗ് മൊഡ്യൂൾ ജൂലൈ 17 മുതൽ ജൂലൈ 23 വരെ സജീവമായിരിക്കും. സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് അപേക്ഷകർ ഓരോ വിഷയത്തിനും പേപ്പറിന് 1000 രൂപ വീതം ഫീസ് അടയ്‌ക്കേണ്ടതാണ്.
കഴിഞ്ഞ വർഷം, കോവിഡ് -19 മഹാമാരി കാരണം കൗൺസിൽ ICSE, ISC പരീക്ഷകൾ നടത്തിയില്ല, അതിനാൽ വിദ്യാർത്ഥികൾക്കുള്ള ഫലങ്ങൾ ഒരു ബദൽ മൂല്യനിർണ്ണയ രീതിയുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത്. 2020-ൽ, 2.07 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസ് ഐസിഎസ്ഇ പരീക്ഷ എഴുതി. ഇതിൽ 2.06 ലക്ഷം പേർ പരീക്ഷ പാസായി. 2020ലെ വിജയശതമാനം 99.33 ശതമാനമാണ്.