ICSE Class 10th Result 2019: ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് cisce.org, results.cisce.org എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ വിജയശതമാനം 98.54 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 0.03 ശതമാനത്തിന്റെ വർധനവാണ് ഈ വർഷം ഉണ്ടായത്. കഴിഞ്ഞ വർഷം 98.53 ആയിരുന്നു വിജയശതമാനം.
ICSE Class 10th Result 2019: പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം
Step 1: മുകളിൽ പറഞ്ഞിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക
Step 2: ഹോം പേജിലെ ICSE result ലിങ്ക് ക്ലിക്ക് ചെയ്യുക
Step 3: റോൾ നമ്പർ നൽകുമ്പോൾ റിസൾട്ട് കാണാം
Step 4: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക
ICSE Class 10th Result 2019: പരീക്ഷാ ഫലം എസ്എംഎസ് വഴി അറിയാം
എസ്എംഎസായും വിദ്യാർഥികൾക്ക് ഫലം അറിയാം. ഏഴക്ക യൂണിക് ഐഡി കോഡ് ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പരിലേക്ക് അയച്ചാൽ ഫലം എസ്എംഎസായി ഫലം ലഭിക്കും. ഇതിനു പുറമേ മൊബൈൽ ആപ് വഴിയും ഫലം അറിയാം.
CBSE Class 10th Result 2019: സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മുന്നിൽ
ICSE 10th result 2018: മൊബൈൽ ആപ് വഴി ഫലം പരിശോധിക്കേണ്ട വിധം
Step 1: ഗൂഗിൾ പ്ലേ സ്റ്റോർ സന്ദർശിക്കുക
Step 2: ആപ് ഡൗൺലോഡ് ചെയ്യുക
Step 3: രജിസ്റ്റർ നമ്പരോ റോൾ നമ്പരോ നൽകി പ്രീ രജിസ്റ്റർ ചെയ്യുക
Step 4: റിസൾട്ടിന്റെ അലർട്ട് ഉടൻ ലഭിക്കും
മുംബൈ സ്വദേശിയായ വിദ്യാർഥിനി ജുഹി രൂപേഷ് കാജരിയയും മുക്ത്സറിൽനിന്നുളള വിദ്യാർഥി മൻഹർ ബൻസാലുമാണ് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാമതെത്തിയത്. ഇരുവരും 99.60 ശതമാനം വിജയം നേടി. 60 വിഷയങ്ങളിലായി 22 ഇന്ത്യൻ ഭാഷകളിലാണ് ഐസിഎസ്ഇ പരീക്ഷ നടന്നത്. ഇതിൽ 10 എണ്ണം വിദേശ ഭാഷയും രണ്ടെണ്ണം ക്ലാസിക്കൽ ഭാഷയുമാണ്. ഫെബ്രുവരി 22 മുതൽ മാർച്ച് 25 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്.
ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും ഇന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് http://www.cise.org, http://www.results.cisce.org എന്നീ വെബ്സൈറ്റുകളിൽ നിന്ന് പരീക്ഷാഫലം അറിയാൻ സാധിക്കും. ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ വിജയശതമാനം 96.52 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.31 ശതമാനത്തിന്റെ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 96.47 ശതമാനമായിരുന്നു.