ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഐസിഎസ്ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. എന്നാൽ മുന്‍നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 16-ന് തന്നെ ഐഎസ്‌സി പന്ത്രണ്ടാംതരം പരീക്ഷകള്‍ ആരംഭിക്കും.
രാജ്യവ്യാപകമായി കോവിഡ് കുതിച്ചുകയറുകയും മാതാപിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമുള്ള അഭ്യർത്ഥനകൾ ലഭിക്കുകയും ചെയ്തതിനെത്തുടർന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ (സിഎസ്‌സിഇ) പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മാറ്റിവച്ചിരുന്നു.
Read More: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മറ്റമില്ല: വിദ്യാഭ്യാസ വകുപ്പ്
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് വ്യക്തമാക്കി.
ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കുളള പുതിയ തീയതികൾ ജൂണിൽ പ്രഖ്യാപിക്കുമെന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പിന്നീട് പരീക്ഷകൾ നടത്തുമ്പോൾ, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ ഒഴിവാക്കാൻ അനുവാദം നൽകി.