ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷകൾ മാറ്റിവച്ചു. ഇന്ന് (നവംബർ 9) നടക്കേണ്ടിയിരുന്ന ഫൗണ്ടേഷൻ പേപ്പർ 1, ഫൈനൽ പേപ്പർ 5, ഐആർഎം പേപ്പർ 1, INTT AT, DISA ET പേപ്പറുകളുടെ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തീയതി ഇതുവരെ അറിയിച്ചിട്ടില്ല.

”രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള സ്കൂളുകളും കോളേജുകളും അടച്ചിടുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് ശനിയാഴ്ച, നവംബർ 9 ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും നടത്തേണ്ടിയിരുന്ന സിഎ പരീക്ഷയുടെ ഫൗണ്ടേഷൻ പേപ്പർ 1, ഫൈനൽ പേപ്പർ 5, ഐആർഎം പേപ്പർ 1, INTT AT, DISA ET പേപ്പർ പരീക്ഷകളെല്ലാം മാറ്റിവച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും,” ഐസിഎഐ അറിയിപ്പിൽ പറയുന്നു.

അതേസമയം, ശേഷിക്കുന്ന പരീക്ഷകളുടെ തീയതികളിൽ മാറ്റമില്ലെന്ന് ഐസിഎഐ അറിയിച്ചു. നവംബർ 2, 4, 6, 8 തീയതികളിൽ ഗ്രൂപ്പ് I പരീക്ഷകളും നവംബർ 11, 14, 16, 18 തീയതികളിൽ ഗ്രൂപ്പ് II പരീക്ഷകളും നടക്കും. സിഎ ഫൗണ്ടേഷൻ പരീക്ഷ നവംബർ 9, 13, 15, 17 തീയതികളിലും നടക്കും.

മറ്റു നിരവധി സർവകലാശാലകളും ഇന്നു നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. സുപ്രീം കോടതി അയോധ്യ തർക്ക ഭൂമി കേസിൽ വിധി പ്രസ്താവിക്കുന്നതിനെ തുടർന്നാണിത്. സുരക്ഷ കണക്കിലെടുത്ത് ഉത്തർപ്രദേശിൽ നിരവധി സ്കൂളുകൾ അടച്ചിട്ടു.

സിഎ പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിദ്യാർഥികൾക്ക് ഇ-മെയിൽ വഴിയും ഫോൺ വഴിയും ബന്ധപ്പെടാം.

Foundation candidates: foundation_examhelpline@icai.in

Final candidates: final_examhelpline@icai.in Intermediate(IPC)

candidates: intermediate_examhelpline@icai.in

Help Line Telephone numbers: 0120 3054 851, 852, 853, 854 and 835 0120 4953 751,752, 753 and 754.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook