scorecardresearch

ICAI CA final results 2019: സിഎ ഫൈനൽ പരീക്ഷാ ഫലം ജനുവരിയിൽ, ഇ-മെയിൽ, എസ്എംഎസ് വഴി അറിയാം

ICAI CA final results 2019: ഇ-മെയിലിൽ പരീക്ഷാഫലം വേണ്ടവർക്ക് ജനുവരി 13 മുതൽ രജിസ്റ്റർ ചെയ്യാം

ICAI CA final results 2019: ഇ-മെയിലിൽ പരീക്ഷാഫലം വേണ്ടവർക്ക് ജനുവരി 13 മുതൽ രജിസ്റ്റർ ചെയ്യാം

author-image
WebDesk
New Update
student, ie malayalam

ICAI CA final results 2019: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ (ICAI) ചാർട്ടേർഡ് അക്കൗണ്ടന്റ് ഫൈനൽ പരീക്ഷാ ഫലം (പഴയ കോഴ്സ്, പുതിയ കോഴ്സ്) ഈ മാസം പ്രസിദ്ധീകരിക്കും. ജനുവരി 16 നോ 17 നോ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. icaiexam.icai.org വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.

KTET 2019 Result: കെ-ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Advertisment

നവംബർ 19, 20 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. ഇ-മെയിലിൽ പരീക്ഷാഫലം വേണ്ടവർക്ക് ജനുവരി 13 മുതൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ഫലം പ്രസിദ്ധീകരിച്ച ഉടൻതന്നെ അവരുടെ ഇ-മെയിലിലേക്ക് ലഭിക്കും. എസ്എംഎസ് മുഖേനയും വിദ്യാർഥികൾക്ക് ഫലം അറിയാം. ഇതിനായി വിദ്യാർഥികൾ കോഴ്സിന്റെ പേര് എഴുതി (പഴയ കോഴ്സ് അല്ലെങ്കിൽ പുതിയ കോഴ്സ്) സ്‌പെയ്സ് ഇട്ടശേഷം റോൾ നമ്പർ എഴുതി 57575 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക.

സംശയ നിവാരണത്തിന് 0120 3054 851, 852, 853, 854, 835 0120 4953 751,752, 753 and 754 എന്നീ ഹെൽപ്‌ലൈൻ നമ്പരുകളിൽ വിളിക്കുക.

Exam Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: