ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ (ഐസിഎഐ) സിഎ ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. icaiexam.icai.org വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. വെബ്സൈറ്റിലെ download result ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ നമ്പർ, റോൾ നമ്പർ എന്നിവ നൽകുമ്പോൾ ഫലം സ്ക്രീനിൽ തെളിയും. ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക.

നവംബർ 19, 20 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. ഇ-മെയിൽ, എസ്എംഎസ് മുഖേനയും വിദ്യാർഥികൾക്ക് ഫലം അറിയാം. ഇതിനായി വിദ്യാർഥികൾ കോഴ്സിന്റെ പേര് എഴുതി (പഴയ കോഴ്സ് അല്ലെങ്കിൽ പുതിയ കോഴ്സ്) സ്‌പെയ്സ് ഇട്ടശേഷം റോൾ നമ്പർ എഴുതി 57575 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക.

സംശയ നിവാരണത്തിന് 0120 3054 851, 852, 853, 854, 835 0120 4953 751,752, 753 and 754 എന്നീ ഹെൽപ്‌ലൈൻ നമ്പരുകളിൽ വിളിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook