/indian-express-malayalam/media/media_files/uploads/2019/08/c-a-result.jpg)
ICAI CA Final Result, CA Foundation Result 2019: Institute of Chartered Accountants of India (ICAI) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന സിഎ ഫൈനൽ പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിച്ചു. ഇന്ന് ആറു മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് ഐസിഎഐ യുടെ കേന്ദ്രകൗൺസിൽ അംഗം ധീരജ് ഖണ്ഡേൽവാൾ ട്വിറ്ററിൽ അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം നേരത്തേ ആവുകയായിരുന്നു.
Wishing the best of luck to all CA finalist waiting for exam result . Result will be out today by evening 6pm.
— DHIRAJ KHANDELWAL (@kdhiraj123) August 13, 2019
നേരത്തെ പരീക്ഷാഫലം നാളെ, ഓഗസ്റ്റ് 14 ബുധനാ ഴ്ച പ്രഖ്യാപിക്കും എന്നാണു അറിയാൻ കഴിഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇത് മാറ്റുകയായിരുന്നു. ഈ വിവരം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 13 ന് വൈകിട്ടോ പതിനാലിനോ റിസൾട്ട് പ്രഖ്യാപിക്കും എന്നാണു അവിടെ കൊടുത്തിരിക്കുന്നത്.
വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ ആയ icaiexam.icai.org, caresults.icai.org, icai.nic.in വഴിയോ, എസ്എംഎസ് വഴിയോ റിസൾട്ട് അറിയാൻ സാധിക്കും
ഈ വർഷം മെയ്-ജൂൺ മാസങ്ങളിൽ ആയാണ് പരീക്ഷകൾ നടന്നത്. ഇ-മെയിൽ വഴി റിസൾട്ട് അറിയാൻ താത്പര്യം ഉള്ളവർക്ക് icai.nic.in എന്ന സൈറ്റ് മുഖാന്തിരം ഇ-മെയിൽ ഐഡി രജിസ്റ്റർ ചെയ്‌താൽ മതിയാകും. അതിനായുള്ള സംവിധാനം ഓഗസ്റ്റ് പത്തു മുതൽ തുടങ്ങിയിട്ടുണ്ട്. റിസൾട്ട് എസ്എംഎസ് വഴി ലഭിക്കാൻ 58888 എന്ന നമ്പരിലേക്ക് ടെക്സ്റ്റ് മെസേജ് അയച്ചാൽ മതിയാകും.
Read in English: ICAI CA Final Result, CA Foundation Result 2019: Date and time confirmed
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us