scorecardresearch
Latest News

Kerala Plus One Result 2020 at www.keralaresults.nic.in: കേരള പ്ലസ് വൺ പരീക്ഷാഫലം ഓൺലൈനായി എങ്ങനെ അറിയാം?

Kerala Plus One Result Dhse Result 2020: പരീക്ഷാഫലം ഡിഎച്ച്എസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.keralaresults.nic.in) പ്രസിദ്ധീകരിക്കും

Kerala Plus One Result 2020 at www.keralaresults.nic.in: കേരള പ്ലസ് വൺ പരീക്ഷാഫലം ഓൺലൈനായി എങ്ങനെ അറിയാം?

Kerala Plus One Result 2020 at http://www.keralaresults.nic.in: പ്ലസ് വൺ വിദ്യാർത്ഥികളുടെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുകയാണ്. 2020 മാർച്ച് മാസം നടന്ന ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് നാളെ (ജൂലൈ 29) രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കുക. പരീക്ഷാഫലം http://www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

Read Here: DHSE Kerala Plus one result 2020: ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

Kerala DHSE Plus One Result, How to check online at http://www.keralaresults.nic.in: പരീക്ഷാഫലം ഓൺലൈനായി അറിയാൻ:

  • കേരള ഹയർസെക്കന്ററി ബോർഡിന്റെ ഔദ്യോഗിക വെബ്സെറ്റായ keralaresults.nic.in ൽ ലോഗിൻ ചെയ്യുക.
  • ഹോം പേജിൽ നിന്നും HSE Results എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • പ്ലസ് വൺ റിസൽറ്റ് തിരഞ്ഞെടു്തതിനു ശേഷം റോൾ നമ്പറും പേരും ആവശ്യമായ വിവരങ്ങളും നൽകുക.
  • റിസൽറ്റ് ഡൗൺലോഡ് ചെയ്യാനും പ്രിന്റ് ഔട്ട് എടുക്കാനുമുള്ള സൗകര്യവും നൽകിയിട്ടുണ്ട്.

കേരള പ്ലസ് ടു പരീക്ഷാഫലം ജൂലൈ 15 നാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയില്‍ 85.13 ആണ് വിജയശതമാനം. 3,19,782 പേർ വിജയിച്ചു. സയൻസ്– 88.62 ശതമാനം. ഹ്യൂമാനിറ്റീസ്– 77.76 ശതമാനം, കൊമേഴ്സ്– 84.52 ശതമാനം. ടെക്നിക്കൽ– 87.94. ആർട് (കലാമണ്ഡലം)– 98.75 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം.

വിജയശതമാനം കൂടുതൽ എറണാകുളം ആണ്. 89.02 ശതമാനം. കുറവ് കാസര്‍കോട് 78.68 ശതമാനം. ഇത്തവണ നൂറു ശതമാനം വിജയം നേടിയത് 114 സ്കൂളുകളാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: How to check kerala dhse kerala plus one result 2020 online