scorecardresearch
Latest News

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ഓഗസ്റ്റ് 23 ന് വൈകീട്ട് നാലു മണിക്ക് മുൻപായി സ്കൂൾ പ്രിൻസിപ്പലിന് നൽകണം

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജൂൺ മാസം നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www. keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ഓഗസ്റ്റ് 23 ന് വൈകീട്ട് നാലു മണിക്ക് മുൻപായി സ്കൂൾ പ്രിൻസിപ്പലിന് നൽകണം. അപേക്ഷകൾ അതാതു സ്കൂളുകളിൽ/ഡിപ്പാർട്ട്മെന്റ് പോർട്ടലിൽനിന്നും ലഭിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Higher secondary vocational higher secondary first year result