scorecardresearch

Latest News

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ മാതൃകാ പരീക്ഷ മാറ്റിവച്ചു

മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ പരീക്ഷാ സമയക്രമത്തിലോ മാറ്റമുണ്ടായിരിക്കുന്നതല്ല

exam, students, ie malayalam

തിരുവനന്തപുരം: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങൾ കേരളത്തിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജൂൺ നാലിന് നടക്കുന്നതിനാൽ ശനിയാഴ്ച നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷ ജൂൺ 8 ലേക്ക് മാറ്റി. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ പരീക്ഷാ സമയക്രമത്തിലോ മാറ്റമുണ്ടായിരിക്കുന്നതല്ല. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്ന ഹയർ സെക്കൻഡറി സ്കൂളുകളിൽ അന്നേ ദിവസം ഏതെങ്കിലും തരത്തിലുള്ള അക്കാദമിക പ്രവർത്തനങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നും ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Higher secondary first year model exam changed