scorecardresearch

ഹയര്‍ സെക്കൻഡറി: ഒന്നാം വര്‍ഷ ക്ലാസുകള്‍ ഓഗസ്റ്റ് 25 ന് തുടങ്ങും

മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കും

മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കും

author-image
Education Desk
New Update
University in co-operative sector, co-operative university kerala, feasibility study for co-operative university kerala, Special officer appointed for co-operative university kerala, universities in kerala, calicut university, kerala university, MG university, education news, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്‍റെ മുഖ്യഘട്ട ആദ്യ അലോട്ട്മെന്‍റും സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റും ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഒന്നാം അലോട്ട്മെന്‍റിന്‍റെ പ്രവേശനം ഓഗസ്റ്റ് 5 ന് ആരംഭിച്ച് ഓഗസ്റ്റ് 10 ന് വൈകിട്ട് 5 മണിക്ക് പൂര്‍ത്തീകരിക്കും.

Advertisment

മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ് ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് പ്രവേശനം ഓഗസ്റ്റ് 16, 17 തീയതികളില്‍ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം ഓഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ ഓഗസ്റ്റ് 25 ന് ആരംഭിക്കും.

Plus One

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: