എടുത്താല്‍ പൊങ്ങാത്ത ട്യൂഷൻ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും, വിദേശത്ത് പഠിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യാക്കാരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. വിദേശ സർവകലാശാലകളിൽ ചേരുന്ന ഇന്ത്യക്കാരുടെ എണ്ണം 2021ൽ 4.44 ലക്ഷത്തിൽ നിന്ന് 2022ൽ 7.5 ലക്ഷമായി ഉയർന്നതായി കേന്ദ്രത്തിന്‍റെ കണക്കുകള്‍ പറയുന്നു. ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിന് (രാജ്യാന്തര വിദ്യാർത്ഥികൾക്ക്) സൗജന്യമായോ ട്യൂഷന്‍ ഫീസ് കിഴിവോടെയോ വിദ്യാഭ്യാസം നൽകുന്ന അനേകം രാജ്യങ്ങള്‍ ഉണ്ട്.
യൂറോപ്യൻ രാജ്യങ്ങൾ രാജ്യാന്തര വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ആവശ്യപ്പെടുന്നില്ലെങ്കിലും, അഡ്മിനിസ്ട്രേറ്റീവ് ഫീ (ഏകദേശം €250/സെമസ്റ്റർ) ആയി (താരതമ്യേന ചെറുതായ) ഈ തുക ഈടാക്കാം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളുടെ പട്ടിക ഇതാ.

ജര്‍മ്മനി
യൂറോപ്യൻ രാജ്യങ്ങളിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള രാജ്യമായി ജർമ്മനി തുടരുന്നു എന്ന് ഇന്ത്യാ ഗവൺമെന്റ് പുറത്തു വിട്ട കണക്കുകൾ പറയുന്നു. 2022-ൽ ജർമ്മനിയിൽ പഠിക്കാനായി 34,864 ഇന്ത്യൻ വിദ്യാർത്ഥികൾ എത്തി എന്നാണ് കണക്ക്. 2014 മുതല്‍ ട്യൂഷൻ ഫീസ് എന്ന ആശയം ജർമ്മനി നിർത്തലാക്കി. ആഭ്യന്തര, അന്തർദേശീയ വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ, ഉന്നത വിദ്യാഭ്യാസം എന്നിവ സൗജന്യമാണ് അവിടെ.
ഇന്ത്യൻ വിദ്യാർത്ഥികളുടെ ജർമ്മനിയിലെ ജീവിതച്ചെലവ് ഏകദേശം 934 യൂറോയാണ് (ഏകദേശം 80,000 രൂപ). കൂടാതെ, ജർമ്മനിയില്‍ എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് അവരുടെ പഠന സമയത്ത് 120 ദിവസത്തേക്ക് മുഴുവൻ സമയവും അല്ലെങ്കിൽ 240 പകുതി ദിവസത്തേക്ക് പാർട്ട് ടൈം ജോലിയും ചെയ്യാം. ബിരുദാനന്തര ബിരുദത്തിന് ശേഷം, ഉന്നത ബിരുദം നേടിയ അതേ മേഖലയിൽ ജോലി അന്വേഷിക്കുന്നതിന് 18 മാസം രാജ്യത്ത് തുടരാൻ അവർക്ക് അപേക്ഷിക്കുകയും ചെയ്യാം.
റഷ്യ
സർക്കാർ കണക്കുകൾ പ്രകാരം 18,039 ഇന്ത്യൻ വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം റഷ്യയിൽ ഉണ്ടായിരുന്നത്. പതിറ്റാണ്ടുകളായി, ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് രാജ്യം ഒരു ജനപ്രിയ ടെസ്റ്റിനേഷന്‍ ആണ്. റഷ്യ പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകുന്നില്ലെങ്കിലും, € 2,000 – € 5,000 പോലെയുള്ള ഒരു കിഴിവ് നൽകുന്നുണ്ട്.
റഷ്യയിലെ ചില മുൻനിര സർവ്വകലാശാലകളിൽ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ടോംസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെടുന്നു.
ജീവിതച്ചെലവ് പ്രതിമാസം €750 ആണ് (ഏകദേശം 66,000 രൂപ). ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനസമയത്ത് ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലിചെയ്യാം, കൂടാതെ ബിരുദം പൂർത്തിയാക്കിയതിന് ശേഷം തൊഴിൽ തേടി 180 ദിവസം രാജ്യത്ത് തങ്ങാം.
ഫ്രാന്‍സ്
കഴിഞ്ഞ വര്‍ഷം 10,003 വിദ്യാർത്ഥികളാണ് ഫ്രാൻസിലെ വിദേശ പഠനം ലക്ഷ്യമിട്ടത്. ഏകദേശം 2,770 യൂറോയ്ക്ക് (ഏകദേശം 2.5 ലക്ഷം) ബാച്ചിലേഴ്സ് ബിരുദവും ഏകദേശം 3,770 യൂറോയ്ക്ക് (ഏകദേശം 2.5 ലക്ഷം) ബിരുദാനന്തര ബിരുദവും ഫ്രാന്‍സ് വാഗ്ദാനം ചെയ്യുന്നു.
നിരവധി പാഠ്യേതര പ്രവർത്തനങ്ങളും വലിയ രീതിയില്‍ ഉള്ള സാംസ്കാരിക എക്സ്പോഷറും നൽകുന്നതിനാൽ, ഒരു രാജ്യാന്തര വിദ്യാർത്ഥിക്ക് ജീവിതച്ചെലവിനായി പ്രതിമാസം ഏകദേശം € 600 – € 800 ചെലവഴിക്കേണ്ടി വരും (വ്യക്തിയുടെ ജീവിതശൈലി അനുസരിച്ച് തുക വ്യത്യാസപ്പെടുന്നു). എന്നിരുന്നാലും, ആ പണം സമ്പാദിക്കുന്നതിന്, പഠനകാലത്ത് പ്രതിവർഷം 964 മണിക്കൂർ വരെ ജോലി ചെയ്യാനും ബിരുദാനന്തരം ഒരു വർഷം വരെ തൊഴിൽ തേടാനും രാജ്യത്ത് തുടരാനും കഴിയും.
ഇറ്റലി
പ്രകൃതി സൗന്ദര്യത്തിനും ഭക്ഷണത്തിനും പേരു കേട്ട രാജ്യം കഴിഞ്ഞ വർഷം ആകർഷിച്ചത് 5,897 ഇന്ത്യൻ വിദ്യാർത്ഥികളെയാണ്. യൂറോപ്യന്‍ യൂണിയന്‍ ഇതര താമസക്കാർക്കുള്ള ട്യൂഷൻ ഫീസ് € 500 മുതൽ € 5,000 വരെയാകാം. ജീവിതച്ചെലവും താങ്ങാനാകുന്നതാണ് (പ്രതിമാസം € 700 – 60,000 രൂപ), വിദ്യാർത്ഥികൾക്ക് പഠനകാലത്ത് ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്ത് വാടകയും മറ്റ് ചെലവുകളും കഴിക്കാം. ലൊക്കേഷനും ജീവിതശൈലിയും അനുസരിച്ച് ജീവിതച്ചെലവ് €1000 (ഏകദേശം 88,000 രൂപ) വരെ വർദ്ധിക്കുമെന്നും ഓർക്കണം.
ഇറ്റലിയിൽ പിഎച്ച്ഡി അല്ലെങ്കിൽ ലെവൽ 2 മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് മാത്രമേ ഇറ്റലിയിൽ താമസിക്കാനും ജോലി അന്വേഷിക്കാനുമുള്ള അവസരം ലഭ്യമാകൂ.
റഷ്യ
റഷ്യ-ഉക്രെയ്‌ന്‍ പ്രശ്നങ്ങള്‍ക്ക് ശേഷം, ഇന്ത്യൻ നിന്നും മെഡിക്കൽ മേഖല ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് പോളണ്ട്. പോളിഷ് ഭാഷ സംസാരിക്കുന്ന രാജ്യത്ത് 2022-ൽ ഏകദേശം 5,000 വിദ്യാർത്ഥികള്‍ എത്തി എന്ന് ഇന്ത്യൻ സർക്കാർ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യം സൗജന്യ വിദ്യാഭ്യാസം നൽകുന്നില്ലെങ്കിലും, 2,000 യൂറോ – 6,000 യൂറോ (1.76- 5.30 ലക്ഷം രൂപ) വരെ മിതമായ നിരക്കിൽ കോഴ്സുകൾ നടത്തുന്നുണ്ട്. ഇത് കൂടാതെ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ പഠന സമയത്ത് ആഴ്ചയിൽ 20 മണിക്കൂറും അവധി ദിവസങ്ങളിൽ ആഴ്ചയിൽ 40 മണിക്കൂറും ജോലി ചെയ്യാം. ബിരുദം കഴിഞ്ഞ് 9 മാസം വരെ അവർക്ക് രാജ്യത്ത് തങ്ങാനും തൊഴിൽ തേടാനും കഴിയും. ശരാശരി ജീവിതച്ചെലവ് €400 – €600/മാസം.

ചെക്ക് റിപ്പബ്ലിക്
ചരിത്രത്തിനും വാസ്തുവിദ്യയ്ക്കും പേരു കേട്ട ചെക്ക് റിപബ്ലിക്, ബിരുദ കോഴ്സുകള്‍ക്ക് ട്യൂഷൻ ഫീ ഈടാക്കുന്നില്ല. ഇംഗ്ലീഷ്/മറ്റൊരു വിദേശ ഭാഷ പഠിപ്പിക്കുന്ന ബിരുദങ്ങൾക്ക്, ട്യൂഷൻ ഫീസ് ഒരു അധ്യയന വർഷത്തിൽ €0-18,500 വരെയുണ്ട്.
പ്രതിമാസ ജീവിതച്ചെലവ് പ്രതിമാസം €650 (ഏകദേശം 57,000 രൂപ) വരെ ഉയരാം, എന്നാൽ ഇത് പ്രധാനമായും വിദ്യാർത്ഥികളുടെ ജീവിതശൈലിയെയും ബജറ്റിംഗ് ശീലങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പഠനകാലത്ത് ജോലി ചെയ്യാൻ യോഗ്യത നേടുന്നതിന്, വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അംഗീകൃത ബിരുദ പ്രോഗ്രാമിൽ എൻറോൾ ചെയ്തിരിക്കണം. വിദ്യാർത്ഥികൾക്ക് ഒരു വർഷത്തിനുള്ളിൽ 30 ദിവസം വരെ ജോലി ചെയ്യാനും ജോലി അന്വേഷിക്കുന്നതിന് 9 മാസത്തെ പോസ്റ്റ്-സ്റ്റഡി റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കാനും കഴിയും.
2022-ലെ ഇന്ത്യൻ സർക്കാർ കണക്കുകൾ പ്രകാരം ചെക്ക് റിപ്പബ്ലിക്കിൽ 1500 ഓളം ഇന്ത്യൻ വിദ്യാർത്ഥികളും വലിയൊരു പ്രവാസി സമൂഹവും ഉണ്ട്.
ഫിൻലാൻഡ്
ഏകദേശം 519 ഇന്ത്യൻ വിദ്യാർത്ഥികളുള്ള, (ഫിന്നിഷ് അല്ലെങ്കിൽ സ്വീഡിഷ് പഠിപ്പിക്കുന്ന) ബിരുദങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന സവിശേഷവും അഫോഡബിളും ആയ പഠനകേന്ദ്രമാണ് ഫിൻലാൻഡ്. എന്നിരുന്നാലും, നോൺ-ഇയു, ഇംഗ്ലീഷ് പഠിപ്പിക്കുന്ന ബിരുദങ്ങൾക്കുള്ള ട്യൂഷൻ ഫീസ് 4,000 യൂറോയ്ക്കും (ഏകദേശം 3.5 ലക്ഷം രൂപ) 18,000 യൂറോയ്ക്കും (ഏകദേശം 15 ലക്ഷം രൂപ) ഇടയിലാണ്.
അവരുടെ ജീവിതച്ചെലവ് (ഏകദേശം € 700 – € 1,300) നിറവേറ്റുന്നതിന്, രാജ്യാന്തര വിദ്യാർത്ഥികൾക്ക് അവരുടെ പഠന സമയത്ത് ആഴ്ചയിൽ 30 മണിക്കൂർ വരെ ജോലി ചെയ്യാൻ കഴിയും. ബിരുദം നേടിയ ശേഷം, വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസയും വാഗ്ദാനം ചെയ്യുപ്പെടുന്നുണ്ട്.
ഐസ്ലാന്‍ഡ്
2022-ൽ 16 ഇന്ത്യൻ വിദ്യാർത്ഥികളുണ്ടായിരുന്ന യൂറോപ്യൻ രാജ്യമാണ് ഐസ്ലാന്‍ഡ്. പ്രകൃതിരമണീയതയ്ക്കും സൗജന്യമോ കുറഞ്ഞതോ ആയ വിദ്യാഭ്യാസച്ചെലവിനും പേരു കേട്ടതാണ് ഈ രാജ്യം. ഐസ്‌ലാൻഡിക്കും ഇംഗ്ലീഷും സംസാരിക്കുന്ന ജനസംഖ്യ കൂടുതലായതിനാൽ ഐസ്‌ലാൻഡ് അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് പോപ്പുലര്‍ ആയ ഒരു ടെസ്റ്റിനേഷന്‍ ആണ്. കൂടാതെ എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലും ഭൂരിഭാഗവും സർവകലാശാലകളിൽ ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്.
ഐസ്‌ലാൻഡിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അധ്യയന വർഷത്തിൽ ആഴ്ചയിൽ 15 മണിക്കൂർ വരെ ജോലി ചെയ്യാം. ബിരുദം നേടിയ ശേഷം, അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് തൊഴിൽ തേടുന്നതിന് ആറ് മാസത്തെ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കാം.
