scorecardresearch

ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

അതത് വിഷയങ്ങളിൽ 50% കുറയാത്ത മാർക്കും പി ജി, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അതത് വിഷയങ്ങളിൽ 50% കുറയാത്ത മാർക്കും പി ജി, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

author-image
Education Desk
New Update
job, job news, ie malayalam

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ പ്രവർത്തിക്കുന്ന കോളേജ് ഓഫ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, ജേർണലിസം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Advertisment

അതത് വിഷയങ്ങളിൽ 50% കുറയാത്ത മാർക്കും പി ജി, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. http://caskodungallur.ihrd.ac.in/index.php/recruitment എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഈ മാസം 23. കൂടുതൽ വിവരങ്ങൾക്ക് 8547005078, 9946959337 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക്: സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈന്‍) മൂന്നാം ബാച്ചിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ മെയ് 25 ന് മുന്‍പായി നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷിക്കുക. യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുന്‍ഷി അറബിക്, അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍, ഡിഗ്രി (അറബിക് രണ്ടാം ഭാഷയായിരിക്കണം), ഓറിയന്റല്‍ ടൈറ്റില്‍ (ആലിം/ഫാളില്‍). സീറ്റുകള്‍:15, വിശദവിവരങ്ങള്‍ www. arabicku.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2308846, 9562722485

സെക്യൂരിറ്റി ഗാർഡ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല തലശ്ശേരി ക്യാമ്പസ്‌ ലൈബ്രറിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക് ദിവസവേതനാടിസ്ഥാനത്തിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് 20/05/2021ന് നിശ്ചയിച്ചിരുന്ന അഭിമുഖം കോവിഡ് -19 അതിവ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ മാറ്റി വെച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Advertisment
Teachers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: