scorecardresearch

കോളേജ് അധ്യയന വര്‍ഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്ന് യുജിസി സമിതി

ജൂലൈ പകുതിയോടെയാണ് കോളേജുകളിൽ അധ്യയന വർഷം തുടങ്ങിയിരുന്നത്. എന്നാൽ പുതിയ അധ്യയന വർഷം തുടങ്ങുന്നത് സെപ്റ്റംബറിലേക്ക് നീട്ടാനാണ് സമിതിയുടെ ശുപാർശ

college students, ie malayalam

ന്യൂഡൽഹി: രാജ്യത്തെ കോളേജുകളിലെ പുതിയ അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്ന് നിർദേശം. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ നടത്താമെന്നത് പഠിക്കുന്നതിനായി യുജിസി നിയോഗിച്ച ഏഴംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ നിർദേശം. വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലൈയിൽ നടത്തിയാൽ മതിയെന്നും കഴിയുമെങ്കിൽ ഓൺലൈനായി നടത്തണമെന്നും സമിതി റിപ്പോർട്ടിൽ നിർദേശിക്കുന്നു.

ജൂലൈ പകുതിയോടെയാണ് കോളേജുകളിൽ അധ്യയന വർഷം തുടങ്ങിയിരുന്നത്. എന്നാൽ പുതിയ അധ്യയന വർഷം തുടങ്ങുന്നത് സെപ്റ്റംബറിലേക്ക് നീട്ടാനാണ് സമിതിയുടെ ശുപാർശ. സമിതിയുടെ നിർദേശം യുജിസി പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുജിസിയുടേത് ആയിരിക്കും.

Read Also: കേരള സര്‍വകലാശാല പരീക്ഷകള്‍ മേയ്‌ രണ്ടാം വാരം മുതല്‍

മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്ന തീയതിയും നീണ്ടുപോകാൻ സാധ്യതയുണ്ട്. ഇതിന് സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കാനാണ് സാധ്യത.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 16 മുതൽ രാജ്യത്തെ കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകളും നടത്താൻ കഴിഞ്ഞിട്ടില്ല.

Read in English: Govt panel proposes delayed start to new college session, Sept instead of July

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Govt panel proposes delayed start to new college session

Best of Express