/indian-express-malayalam/media/media_files/uploads/2019/10/exam.jpg)
GATE 2021: ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) 2021ന് അപേക്ഷകൾ പൂരിപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14 വൈകുന്നേരം 5 വരെ നീട്ടിയതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ. അപേക്ഷകൾ സമർപിക്കാനുള്ള സമയം ഒക്ടോബർ 12 ന് അവസാനിക്കേണ്ടതായിരുന്നു. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് gate.iitb.ac.in ൽ അപേക്ഷിക്കാം. എന്നിരുന്നാലും, ചട്ടപ്രകാരം 500 രൂപ ലേറ്റ് ഫീസ് ബാധകമാകും.
ഗേറ്റ് 2021 ഫെബ്രുവരി 5 മുതൽ 7 വരെയും ഫെബ്രുവരി 12 മുതൽ 14 വരെയും നടക്കും. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് രാജ്യത്തെ വിവിധ ഐഐടികളിൽ പ്രവേശനം ലഭിക്കും. കൂടാതെ, വിജയികളായവർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിക്കാനും അർഹത ലഭിക്കും.
GATE 2021: How to apply- ഗേറ്റ് 2021: എങ്ങനെ അപേക്ഷിക്കാം
ഘട്ടം 1: gate.iitb.ac.in എന്ന് വെബ്സൈറ്റ് തുറക്കുക
ഘട്ടം 2: ആപ്ലിക്കേഷൻ എന്ന ലിങ്കിൽ അല്ലെങ്കിൽ GOAPS എന്നതിൽ ക്ലിക്കുചെയ്യുക
ഘട്ടം 3: ന്യൂ രജിസ്ട്രേഷൻ എന്നതിൽ ക്ലിക്കുചെയ്യുക, വിശദാംശങ്ങൾ പൂരിപ്പിക്കുക
ഘട്ടം 4: ഫോം പൂരിപ്പിക്കുക, ഇമേജുകൾ അപ്‌ലോഡ് ചെയ്യുക
ഘട്ടം 5: ഫീസ് അടയ്ക്കുക
GATE 2021: Fee- ഗേറ്റ് 2021: ഫീസ്
അപേക്ഷകർ ഒരു പേപ്പറിന് അപേക്ഷാ ഫീസായി 200 രൂപ നൽകണം. സ്ത്രീകൾക്കും റിസർവ്ഡ് കാറ്റഗറി അപേക്ഷകർക്കും ഫീസ് 1250 രൂപയാണ്. വിദേശത്തുനിന്നുള്ളവർക്ക് 120 ഡോളറാണ് പൊതുവെ ഫീസ്. അഡിസ് അബാഡ, കൊളംബോ, ധാക്ക, കാഠ്മണ്ഡു എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഒരു പേപ്പറിന് 70 ഡോളറാണ് ഫീസ്..
ഗേറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസ്സിംഗ് സിസ്റ്റം (GOAPS) ഒക്ടോബർ 28 മുതൽ നവംബർ 13 വരെ വീണ്ടും തുറക്കും. അതിൽ വിദ്യാർത്ഥികൾക്ക് മാറ്റങ്ങൾ വരുത്താം. വിഭാഗം, പരീക്ഷയ്ക്ക് ഹാജരാകാൻ താൽപ്പര്യപ്പെടുന്ന നഗരം തുടങ്ങിയവ മാറ്റാനാവും. ഈ വർഷം രണ്ട് പുതിയ വിഷയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എന്നിവയാണ് അവ. കൂടാതെ, എഞ്ചിനീയറിംഗ് ഇതര പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾക്കും അതിൽ അപേക്ഷിക്കാൻ അനുവാദമുണ്ട്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും കോഴ്‌സിന് അപേക്ഷിക്കാം.
Read More: GATE 2021 last date extended till October 14
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.