ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗേറ്റ് 2020 പരീക്ഷാഫലം ഐഐടി ഡൽഹി പ്രസിദ്ധീകരിച്ചു. gate.iitd.ac.in വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. പരീക്ഷയുടെ ഫൈനൽ ഉത്തര സൂചിക ഇന്നു പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരി 1, 2, 8, 9 തീയതികളിലായിട്ടായിരുന്നു പരീക്ഷ നടന്നത്.

പ്രിലിമിനറി ഉത്തര സൂചിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം, കൊറോണ വൈറസ് രാജ്യത്ത് പടരുന്ന പശ്ചാത്തലത്തിൽ ഐഐടി ഡൽഹി മാർച്ച് 31 വരെ അടച്ചതായി ഐഐടി ഡൽഹി ഡയറക്ടർ അറിയിച്ചു.

Read Also: മെഡിക്കൽ പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഗേറ്റ് 2020: പരീക്ഷാഫലം പരിശോധിക്കേണ്ട വിധം

Step 1: ഔദ്യോഗിക വെബ്സൈറ്റായ gate.iitd.ac.in കാണുക
Step 2: ഹോം പേജിലെ ‘GATE 2020 result’ ലിങ്ക് ക്ലിക്ക് ചെയ്യുക
Step 3: രജിസ്ട്രേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
Step 4: ഫലം സ്ക്രീനിൽ തെളിയും, ഡൗൺലോഡ് ചെയ്യുക

ഗേറ്റ് പരീക്ഷയ്ക്കായി 8,59,048 പേരാണ് രജിസ്റ്റർ ചെയ്തത്. 6,85,088 (79.76 ശതമാനം) പേർ പരീക്ഷ എഴുതി. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. എംടെക് ഫീസ് വർധിപ്പിച്ചതാണ് വിദ്യാർഥികളുടെ എണ്ണം കുറയാനിടയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook