/indian-express-malayalam/media/media_files/uploads/2019/10/gate-2020.jpg)
GATE 2020: ഗ്രാജുവേറ്റ് ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) 2020 പരീക്ഷയുടെ അപേക്ഷകളിൽ തിരുത്തലുകളോ മാറ്റങ്ങളോ വരുത്താനുണ്ടെങ്കിൽ ഒക്ടോബർ 15 മുതൽ ചെയ്യാം. gate.iitd.ac.in എന്ന വെബ്സൈറ്റ് വഴി മാത്രമായിരിക്കും അപേക്ഷകളിലെ തെറ്റ് തിരുത്താൻ കഴിയുക. നവംബർ 15 വരെയാണ് സമയം. അപേക്ഷകളിലെ ചെറിയ തിരുത്തുകൾ മാത്രമായിരിക്കും ശരിയാക്കാൻ കഴിയുകയെന്നു പരീക്ഷാ നടത്തിപ്പുകാരായ ഐഐടി ഡൽഹി അധികൃതർ അറിയിച്ചു.
പരീക്ഷാ സെന്ററിൽ മാറ്റം വരുത്താൻ നവംബർ 15 വരെ സമയമുണ്ട്. അതിന് അധിക ഫീസ് നൽകണം. പിഴ തുക അടച്ച് അപേക്ഷകൾ സമർപ്പിക്കുന്നതിനുളള സമയപരിധി കഴിഞ്ഞതായും അഡ്മിറ്റ് കാർഡുകൾ 2020 ജനുവരി മൂന്നിന് റിലീസ് ചെയ്യുമെന്നും ഔദ്യോഗിക അറിയിപ്പുണ്ട്.
GATE 2020: മാറ്റങ്ങൾ എങ്ങനെ വരുത്താം
Step 1: gate.iitd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Step 2: വിദ്യാർഥികൾ അവരവരുടെ ഡാഷ്ബോഡ് ലോഗിൻ ചെയ്യുക
Step 3: അപേക്ഷ ഫോം തുറന്ന് എഡിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
Step 4: മാറ്റങ്ങൾ വരുത്തിയശേഷം പരിശോധിച്ച് ഉറപ്പുവരുത്തി വീണ്ടും സമർപ്പിക്കുക
GATE 2020: പരീക്ഷ
കംപ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് പരീക്ഷ. മൂന്നു മണിക്കൂറാണ് ദൈർഘ്യം. 100 ചോദ്യങ്ങളാണ് ഉണ്ടാവുക. ഇതിൽ 65 ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. മൾട്ടിപ്പിൾ ചോയ്‌സ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് രീതികളിലാണ് ചോദ്യങ്ങൾ. രണ്ടു സെഷനുകളിലായാണ് പരീക്ഷ. എല്ലാ പേപ്പറിലും ജനറൽ ആപ്റ്റിറ്റ്യൂഡ് സെക്‌ഷൻ (15 മാർക്ക്) ഉണ്ടാകും. എൻജിനീയറിങ് പേപ്പറിൽ എൻജിനീയറിങ് മാത്തമാറ്റിക്സ് ചോദ്യങ്ങൾ (10-13 മാർക്ക്) ഉണ്ടാകും.
പരീക്ഷയിൽ വിജയിക്കുന്നവർക്ക് എൻജിനിയറിങ്/ടെക്‌നോളജി/ ആർക്കിടെക്ചർ മേഖലകളിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാം, പിഎച്ച്ഡി ഗവേഷണത്തിനും അവസരം ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us