scorecardresearch

GATE 2020: ഗേറ്റ് 2020 രജിസ്ട്രേഷൻ ഇന്നവസാനിക്കും

GATE 2020: സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെ അപേക്ഷകൾ സമർപ്പിക്കുന്നവർ ഉയർന്ന ഫീസ് നൽകണം

GATE 2020: സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെ അപേക്ഷകൾ സമർപ്പിക്കുന്നവർ ഉയർന്ന ഫീസ് നൽകണം

author-image
Education Desk
New Update
GATE 2020, gate exam, ie malayalam

GATE 2020: ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (ഗേറ്റ്) 2020 പരീക്ഷയ്ക്കുളള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുളള തീയതി ഇന്നവസാനിക്കും. gate.iitd.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെ അപേക്ഷകൾ സമർപ്പിക്കുന്നവർ ഉയർന്ന ഫീസ് നൽകണം.

Advertisment

ഈ വർഷം ​ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഡൽഹിയാണ് പരീക്ഷ നടത്തുന്നത്. ഫെബ്രുവരി ഒന്ന്, രണ്ട്, എട്ട്, ഒൻപത് തീയതികളിലാണ് പരീക്ഷ. ഈ വര്‍ഷം മുതല്‍ ബയോമെഡിക്കല്‍ എൻജിനീയറിങ്–(Biomedical Engineering (BM) )–എന്ന വിഷയം കൂടി ഗേറ്റ് പരീക്ഷയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന 24 പരീക്ഷകള്‍ക്ക് പുറമേ, ഇതും കൂടി ചേരുമ്പോൾ ആകെ 25 വിഷയങ്ങളിലാണ് പരീക്ഷകള്‍ നടക്കുക.

GATE 2020 application form: How to apply: അപേക്ഷിക്കേണ്ട വിധം

Step 1: gate.iitd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Step 2: ‘gate online application portal click here’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Step 3: പേജിന്റെ അവസാനം കാണുന്ന ‘register here’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Advertisment

Step 4: വിവരങ്ങള്‍ നൽകി രജിസ്റ്റര്‍ ചെയ്യുക

Step 5: രജിസ്റ്റേഡ് ഐഡി ഉപയോഗിച്ച് Sign-in ചെയ്യുക

Step 6: ഫോം പൂരിപ്പിക്കുക, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക

Step 7: പണം അടയ്ക്കുക

GATE 2020: Application Fee: അപേക്ഷാ ഫീസ്‌

സെപ്റ്റംബർ 24 വരെ 1500 രൂപയാണ് അപേക്ഷാ ഫീസ്‌. സെപ്റ്റംബര്‍ 24 കഴിഞ്ഞാല്‍ 2000 രൂപയായി കൂടും. പെൺകുട്ടികൾക്കും സംവരണ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും 750 രൂപയാണ് അപേക്ഷാ ഫീസ്. സെപ്റ്റംബർ 24 കഴിഞ്ഞാൽ 1,250 രൂപ നൽകണം. വി​ദേ​ശ​ത്ത്​ ആ​ഡി​സ്​ അബാദ, കൊ​ളം​ബോ, ധാ​ക്ക, കാ​ഠ്​​മ​ണ്ഡു പ​രീ​ക്ഷാകേ​ന്ദ്ര​മാ​യി തിരഞ്ഞെടുക്കുന്നവർ 50 യുഎ​സ്​ ഡോ​ള​റും വൈകിയാൽ 70 യുഎസ് ഡോളറും അപേക്ഷ ഫീസ് നൽകണ. ദു​ബായ്, സിം​ഗ​പ്പൂ​ർ കേ​ന്ദ്ര​ങ്ങ​ൾ​ തിരഞ്ഞെടുക്കുന്നവർ​ 100 യുഎ​സ്​ ഡോ​ള​റും സെ​പ്​​റ്റം​ബ​ർ 24 കഴിഞ്ഞാൽ 120 യുഎസ് ഡോളറും നൽകണം.

പ​രീ​ക്ഷ​ഫ​ലം 2020 മാ​ർ​ച്ച്​ 16 ന്​ ​പ്രസിദ്ധീകരിക്കും. ഗേ​റ്റ്​ സ്​​കോ​റി​ന്​ മൂ​ന്നു​ വ​ർ​ഷ​ത്തെ പ്രാബല്യമുണ്ട്.

Gate Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: