scorecardresearch

GATE 2020: ഗേറ്റ് പരീക്ഷ: ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

Gate Exam 2020: ഗേറ്റ് 2020 (Gate 2020) ലേക്കുള്ള റജിസ്ട്രേഷന്‍ ഇന്ന് മുതല്‍ 2019 സെപ്റ്റംബര്‍ 24 വരെ നടത്താവുന്നതാണ്

Gate Exam 2020: ഗേറ്റ് 2020 (Gate 2020) ലേക്കുള്ള റജിസ്ട്രേഷന്‍ ഇന്ന് മുതല്‍ 2019 സെപ്റ്റംബര്‍ 24 വരെ നടത്താവുന്നതാണ്

author-image
Education Desk
New Update
ഗേറ്റ് പരീക്ഷ, ഗേറ്റ് എക്സാം, ഗേറ്റ് മോഡല്‍, gate 2020, gate 2020 application form, gate 2020 registration, gate.iitd.ac.in, gate 2020 iit delhi, gate 2020 official website, gate 2020 date, gate 2020 notification, gate 2020 eligibility, gate 2020 website, education news

gate-2020-application-process-begins-for-gate-2020-exam-apply-at-iit-delhi-gate-website 293507

അടുത്ത വര്‍ഷത്തെ (2020) ഗേറ്റ് (Graduate Aptitude Test in Engineering - GATE) പരീക്ഷയ്ക്കുള്ള ഷെഡ്യൂള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹി (Indian Institute of Technology, IIT Delhi) പുറത്തിറക്കി. അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ gate.iitd.ac.in വഴി അപേക്ഷിക്കാം. ഗേറ്റ് 2020 (Gate 2020) ലേക്കുള്ള റജിസ്ട്രേഷന്‍ ഇന്ന് മുതല്‍ 2019 സെപ്റ്റംബര്‍ 24 വരെ നടത്താവുന്നതാണ്.

Advertisment

ഗേറ്റ് 2020 (Gate 2020) ലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയയാണ് ഐ ഐ ടി ഡല്‍ഹി ആരംഭിച്ചിരിക്കുന്നത്. രണ്ടു ഭാഗമായാണ് ഗേറ്റ് പരീക്ഷ നടത്തപ്പെടുക. ആദ്യത്തേത് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും അടുത്തത് ഉച്ചയ്ക്ക് 2.30 pm മുതല്‍ വൈകിട്ട് 5.30 വരെയുമാണ് നടക്കുക. ഗേറ്റ് 2020 (Gate 2020) ലേക്കുള്ള അഡ്മിറ്റ്‌ കാര്‍ഡ്‌ (admit cards for GATE 2020) ജനുവരി മൂന്നിന് റിലീസ് ചെയ്യപ്പെടും. മാര്‍ച്ച്‌ 16 റിസള്‍ട്ട്‌ പ്രഖ്യാപിക്കും. ഗേറ്റ് അല്ലെങ്കില്‍ ഗ്രാജൂവേറ്റ് ആപ്റ്റിട്യൂഡ്‌ ടെസ്റ്റ്‌ ഇന്‍ എഞ്ചിനീയറിംഗ് (GATE or Graduate Aptitude Test in Engineering, 2020) ഫെബ്രുവരി 1, 2, 8, 9 തീയതികളിലാണ് നടത്തപ്പെടുക. ഗേറ്റ് 2020 ഫലം (GATE 2020 Result) മാര്‍ച്ച്‌ 16ന് പുറത്തു വരും.

Read Here: GATE 2020 registrations open: Check how to register, eligibility, documents needed

GATE 2020 application form: How to apply: അപേക്ഷ രീതി

  • gate.iitd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
  • ‘gate online application portal click here’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • പേജിന്റെ ഒടുവില്‍ =കാണുന്ന ‘register here’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ വിവരങ്ങള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുക
  • രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ഐ ഡി ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക
  • ഫോം പൂര്‍ത്തിയാക്കുക, ആവശ്യമായ ചിത്രങ്ങള്‍ ചേര്‍ക്കുക
  • പണം അടയ്ക്കുക
Advertisment

GATE 2020: Application Fee: അപേക്ഷാ ഫീസ്‌

Rs 1500 രൂപയാണ് അപേക്ഷാ ഫീസ്‌.  സെപ്റ്റംബര്‍ 24 കഴിഞ്ഞാല്‍ അത് Rs 2000 രൂപയായി കൂടും.  പെണ്‍കുട്ടികള്‍, റിസേര്‍വ്ഡ്‌ കാറ്റഗറിയില്‍പെട്ടവര്‍ എന്നിവര്‍ക്ക് യഥാക്രമം, Rs 750, Rs 1250 രൂപയാണ്.

GATE 2020: New subject added: പുതിയ വിഷയം

ഈ വര്‍ഷം മുതല്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് - Biomedical Engineering (BM - എന്ന വിഷയം കൂടി ഗേറ്റ് പരീക്ഷയില്‍ ചേര്‍ത്തിട്ടുണ്ട്.  നേരത്തെ ഉണ്ടായിരുന്ന 24 പരീക്ഷകള്‍ക്ക് പുറമേ, ഈ ഒന്ന് കൂടി ചേര്‍ന്ന് ഇപ്പോള്‍ 25 വിഷയങ്ങളിലാണ് പരീക്ഷകള്‍ നടക്കുക.  ഏറോസ്പേസ് എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിട്ടെക്ക്ച്ചര്‍ ആന്‍ഡ്‌ പ്ലാനിംഗ്, ബയോടെക്നോളജി, സിവില്‍ എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍സ്റ്രുമെന്‍റ്റെഷന്‍ എഞ്ചിനീയറിംഗ്, കണക്ക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങി മറ്റു വിഷയങ്ങളുമുണ്ട്.  ഒരു സെഷനില്‍ ഒരു പരീക്ഷയ്ക്ക് മാത്രമാണ് ഒരു വിദ്യാര്‍ഥിയ്ക്ക് ഇരിക്കാന്‍ സാധിക്കുക.

GATE 2020: Documents needed: അപേക്ഷിക്കുമ്പോള്‍ കൂടെ കരുതേണ്ടത്

  • Date of birth - ജനനതീയതി തെളിയുക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • Address proof - അഡ്രെസ്സ് പ്രൂഫ്‌
  • Eligibility degree details - വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • GATE subject - ഗേറ്റ് വിഷയം
  • GATE exam city - ഗേറ്റ് പരീക്ഷാ സെന്റര്‍
  • Scanned copy of disability certificate, if application - ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്
  • Scanned copy of reservation certificate - റിസര്‍വേഷന്‍ സര്‍ട്ടിഫിക്കറ്റ്
  • Photograph - ഫോട്ടോ
  • Scanned copy of degrees - ഡിഗ്രികളുടെ സ്കാന്‍ കോപ്പി
  • Scanned copies of NOC from employer (at time of result) - എമ്പ്ലോയെറുടെ കൈയ്യില്‍ നിന്നുള്ള എന്‍ ഓ സി
  • Scanned copy of work experience -പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്

നാഷണല്‍ കോഓര്‍ഡിനേഷന്‍ ബോര്‍ഡിനും, ഉന്നത വിദ്യാഭ്യാസവകുപ്പിനും, മാനവവിഭാവമന്ത്രാലയത്തിനും വേണ്ടി ഗേറ്റ് പരീക്ഷ നടത്തുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐ ഐ ടി (ബോംബെ, ഡല്‍ഹി, ഗുവാഹതി, കാന്‍പൂര്‍, ഖരഗ്പൂര്‍, മദ്രാസ്‌, രൂര്‍ക്കീ) എന്നിവ ചേര്‍ന്നാണ്.

Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: