scorecardresearch

10, 12 ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ സിലബസ് അനുസരിച്ച് മാത്രമായിരിക്കുമെന്ന് ബോർഡ്

CBSE 2020 board exam syllabus: അടുത്ത വര്‍ഷം മുതൽ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥികൾക്ക് കണക്കില്‍ രണ്ട് തരം പരീക്ഷയാണ് ബോർഡ് നടത്തുക

CBSE 2020 board exam syllabus: അടുത്ത വര്‍ഷം മുതൽ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥികൾക്ക് കണക്കില്‍ രണ്ട് തരം പരീക്ഷയാണ് ബോർഡ് നടത്തുക

author-image
Education Desk
New Update
cbse, ie malayalam

CBSE 2020 board exam syllabus: നാഷണൽ ബോർഡ് ഓഫ് എജ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ‌സി‌ആർ‌ടി) സിലബസിൽ 2020 ലെ ബോർഡ് പരീക്ഷകൾ നടത്തില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എക്സാമിനേഷൻ (സിബിഎസ്ഇ) വാർത്താക്കുറിപ്പിൽ അറിയിച്ചു. സിബിഎസ്ഇ സിലബസിലായിരിക്കും പരീക്ഷകൾ നടക്കുക. ഔദ്യോഗിക വെബ്‌സൈറ്റിൽ വരാനിരിക്കുന്ന പരീക്ഷകളുടെ സിലബസ് ബോർഡ് പുറത്തിറക്കി.

Advertisment

അടുത്തിടെ ബോർഡ് പുറത്തിറക്കിയ കുറിപ്പിൽ 9, 10, 11, 12 ക്ലാസുകൾക്ക് എൻ‌സി‌ആർ‌ടി പാഠപുസ്‌തകങ്ങൾ നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെ എൻ‌സി‌ആർ‌ടി സിലബസ് അടിസ്ഥാനമാക്കിയാണ് സിബിഎസ്ഇ പരീക്ഷ നടക്കുകയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബോർഡ് പുതിയ വാർത്താക്കുറിപ്പ് ഇറക്കിയത്. സിബിഎസ്ഇ നൽകുന്ന സിലബസ് അടിസ്ഥാനമാക്കിയാണ് 2020 ലെ 10, 12 പരീക്ഷയും വിലയിരുത്തലും നടത്തുകയെന്നും എൻ‌സി‌ആർ‌ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയല്ലെന്നും ബോർഡ് അറിയിച്ചു. 10, 12 ക്ലാസുകളിലെ സിലബസ് സ്കൂളുകൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in ൽ ലഭ്യമാണ്.

അടുത്ത വര്‍ഷം മുതൽ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥികൾക്ക് കണക്കില്‍ രണ്ട് തരം പരീക്ഷയാണ് ബോർഡ് നടത്തുക. സ്റ്റാന്‍ഡേര്‍ഡ്, ബേസിക് എന്നിങ്ങനെയാണ് പരീക്ഷ. തുടര്‍ പഠനത്തിന് കണക്ക് പാഠ്യവിഷയമാക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കാണ് ബേസിക് തല പരീക്ഷ നടത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് തലത്തിലുള്ള പരീക്ഷ ജയിക്കുന്നവര്‍ക്ക് മാത്രമേ സീനിയര്‍ സെക്കന്‍ഡറി തലത്തിലുള്ള കണക്ക് പഠനവിഷയമായി എടുക്കാന്‍ സാധിക്കുകയുളളൂ.

Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: