2019-20 ലെ എൽഎൽഎം കോഴ്സിലേയ്ക്കുളള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ ഫെബ്രുവരി 14 മുതൽ പ്രവേശന കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിലെ ‘LL.M 2019 – Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും നൽകിയശേഷം ‘Admit Card’ ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റ്ഔട്ട് എടുക്കാം. ഈ അഡ്മിറ്റ് കാർഡുമായാണ് അപേക്ഷകർ പരീക്ഷാ ഹാളിൽ ഹാജരാകേണ്ടത്.

ഓൺലൈൻ അപേക്ഷയിലെ അപാകത മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ‘Memo’ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാവുന്നതാണ്. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 16 വൈകുന്നേരം 5 മണിക്കു മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. തപാൽ/ഇ-മെയിൽ/ഫാക്സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല.

Read Also: ജെഇഇ മെയിൻ രണ്ടാം പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഫെബ്രുവരി 18 നാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളഡിയിൽ വച്ചാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളേജുകളിലെയും 2019-20 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സിലേയ്ക്കുളള ഓൺലൈൻ പ്രവേശന പരീക്ഷയാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook