scorecardresearch

ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും എൻജിനീയറിങ്, എംബിബിഎസ് മോഹം കൈവിടാതെ വിദ്യാർത്ഥികൾ

പ്രൊഫഷണൽ കോഴ്സുകളോടുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യത്തിൽ കുറവില്ലെന്ന് ക്രിസിൽ റേറ്റിങ്സ് പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു

പ്രൊഫഷണൽ കോഴ്സുകളോടുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യത്തിൽ കുറവില്ലെന്ന് ക്രിസിൽ റേറ്റിങ്സ് പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു

author-image
Education Desk
New Update
MBBS student

Image Source: Freepik

ആഗോളതലത്തിൽ തൊഴിൽ മേഖല തിരിച്ചടി നേരിടുമ്പോഴും ഇന്ത്യയിൽ എൻജിനീയറിങ്, മെഡിക്കൽ കോഴ്സുകൾക്ക് ഡിമാൻഡ് ഏറുന്നതായി റിപ്പോർട്ട്. രാജ്യാന്തര സാമ്പത്തിക മാന്ദ്യവും വിസ നിയന്ത്രണങ്ങളും ഐടി ഉൾപ്പെടെയുള്ള മേഖലകളിൽ കരിനിഴൽ വീഴ്ത്തുമ്പോഴും പ്രൊഫഷണൽ കോഴ്സുകളോടുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യത്തിൽ കുറവില്ലെന്ന് ക്രിസിൽ റേറ്റിങ്സ് പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു.

Advertisment

ആഗോള വിപണിയിലെ അനിശ്ചിതത്വവും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളും വിദേശ തൊഴിൽ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നുണ്ടെങ്കിലും, എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനം സജീവമായി തുടരുകയാണ്. ഐടി മേഖലയിലെ നിയമനങ്ങളിൽ കുറവുണ്ടായെങ്കിലും മറ്റ് അനുബന്ധ സാങ്കേതിക മേഖലകളിലെ തൊഴിൽ സാധ്യതകളാണ് എൻജിനീയറിങ് മോഹികളെ ആകർഷിക്കുന്നത്.

Also Read: കീം 2026: രജിസ്ട്രേഷൻ ആരംഭിച്ചു; ഏപ്രിൽ 17 മുതൽ പരീക്ഷ

മെഡിക്കൽ സീറ്റുകൾക്ക് വൻ ഡിമാൻഡ് 

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എംബിബിഎസ് കോഴ്സുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത് ലഭ്യമായ സീറ്റുകളേക്കാൾ എത്രയോ മടങ്ങാണ് അപേക്ഷകരുടെ എണ്ണം. നഴ്സിങ്, ഫാർമസി, ഫിസിയോതെറാപ്പി തുടങ്ങിയ കോഴ്സുകൾക്ക് മിതമായ ഡിമാൻഡ് ഉള്ളപ്പോൾ തന്നെ, എംബിബിഎസ് എന്ന ലക്ഷ്യത്തിന് മാറ്റു കുറയുന്നില്ല. ഗവൺമെന്റ് മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കാൻ നടത്തുന്ന നീക്കങ്ങൾ വരും വർഷങ്ങളിൽ പ്രവേശന നിരക്ക് വീണ്ടും ഉയർത്താൻ കാരണമാകും.

Also Read: കാനഡ സ്റ്റുഡന്റ് വിസ: അപേക്ഷാ രീതിയും പുതിയ നിയമങ്ങളും; അറിയേണ്ടതെല്ലാം

വരുമാനത്തിൽ വർധനവ്, ഫീസും കൂടും 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ വരുമാനത്തിൽ ഈ സാമ്പത്തിക വർഷവും അടുത്ത വർഷവും 11 മുതൽ 13 ശതമാനം വരെ വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനൊപ്പം ഫീസ് വർധനവും സ്ഥാപനങ്ങൾക്ക് മുതൽക്കൂട്ടാകും. പണപ്പെരുപ്പവും അടിസ്ഥാന സൗകര്യ വികസനവും കണക്കിലെടുത്ത് നഗരപ്രദേശങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും ഫീസ് വർധിക്കാൻ സാധ്യതയുണ്ടെന്ന് ക്രിസിൽ റേറ്റിങ്സ് ഡയറക്ടർ ഹിമാങ്ക് ശർമ്മ പറഞ്ഞു.

Also Read: സിംഗപ്പൂരിൽ പഠിക്കണോ? വിസ, സർവകലാശാലകൾ, ജോലി സാധ്യതകൾ; അറിയേണ്ടതെല്ലാം

സ്വകാര്യ സ്കൂളുകൾ ഉൾപ്പെടുന്ന കെ-12 വിഭാഗത്തിലും വരുമാനത്തിൽ 9-10 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. നഗരവൽക്കരണവും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനുള്ള രക്ഷിതാക്കളുടെ കഴിവും ഈ മേഖലയെ സുസ്ഥിരമായി നിലനിർത്തുന്നു.

തൊഴിൽ വിപണിയിലെ മാന്ദ്യം താല്ക്കാലികമാണെന്ന വിശ്വാസവും പ്രൊഫഷണൽ ബിരുദങ്ങൾ നൽകുന്ന സുരക്ഷിതത്വവുമാണ് വെല്ലുവിളികൾക്കിടയിലും എൻജിനീയറിങ്, മെഡിക്കൽ കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

Read More: കേന്ദ്രീയ വിദ്യാലയങ്ങളിൽ 10,000 ത്തിലധികം ഒഴിവുകൾ: കൂടുതലും അധ്യാപക തസ്തികകളിൽ

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: