scorecardresearch

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 5 ദിവസം അവധി

നവരാത്രിയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 5 ദിവസം അവധി
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി പ്രഖ്യാപിച്ചു. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

തുടർച്ചയായ അഞ്ചു ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ലഭിക്കുക. ഒക്ടോബർ 1 ശനിയാഴ്ച സ്കൂൾ അവധിയാണ്. രണ്ട് ഞായറാഴ്ച, നാല് മഹാനവമി, അഞ്ച് വിജയദശമി.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Educational institutions holiday on october 3