scorecardresearch

Kerala Education News: November 05: കോഴ്സുകള്‍, പ്രവേശനങ്ങള്‍, മറ്റു വിദ്യാഭ്യാസ വാര്‍ത്തകള്‍

Education News: November 05: കേരളത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഈയാഴ്ചയിലെ വാര്‍ത്തകള്‍ വായിക്കാം

education, education news, വിദ്യാഭ്യാസ വാർത്തകൾ, Scholarship news, ask experts, achievements, question paper banks, school university news, mock test, Help Desks, Education News in Malayalam, University, Ask Expert, Question Bank

Kerala Education News: കഴിഞ്ഞ ആഴ്ചയിലെ കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പുതിയ കോഴ്സുകള്‍, പ്രവേശനം, പരീക്ഷകള്‍, സ്കോളര്‍ഷിപ്പ് സംബന്ധിച്ച  വാര്‍ത്തകള്‍ വായിക്കാം.

MCA Spot Allotment: എം.സി.എ. ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ്

സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) റെഗുലർ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈൻ സ്‌പോട്ട് രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഏഴിനും ജനറൽ വിഭാഗക്കാർക്ക് (എല്ലാ വിഭാഗക്കാർക്കും) 11നുമാണ് അലോട്ട്‌മെന്റ്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അതത് ദിവസം http://www.lbscentre.kerala.gov.in ൽ രാവിലെ 10 മുതൽ മുന്ന് വരെ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി കോളേജ് ഓപ്ഷൻ നൽകണം. സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്ക് എൻ.ഒ.സി നിർബന്ധമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ നിശ്ചിത തിയതിക്കുള്ളിൽ ഫീസ് അടച്ച് പ്രവേശനം നേടണം. ഫോൺ: 2560363, 364.

Bsc Nursing and Para Medical Course: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2020-21 വര്‍ഷത്തേക്കുള്ള ബി.എസ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതായി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. http://www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ അലോട്ട്മെന്റ് വിവരങ്ങള്‍ ലഭിക്കും. അലോട്ട്മെന്റില്‍ പേരുള്ളവര്‍ ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലൂടെയോ നവംബര്‍ ആറിനു മുന്‍പ് ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.

Goverment ITI Admission: മാടപ്പള്ളി സർക്കാർ ഐ ടി. ഐയിൽ സീറ്റൊഴിവ്

പട്ടിക ജാതി വികസന വകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം മാടപ്പള്ളി സർക്കാർ ഐ.ടി ഐയിൽ കാർപ്പെൻ്റർ ട്രേഡിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നു..താല്പര്യമുള്ളവർ ഐ.ടി. ഐ. ഓഫീസുമായി ബന്ധപ്പെട്ടണം ഫോൺ: 0481 2473 190, 9446746465

Model Finishing School Courses: മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ സൗജന്യ കോഴ്‌സുകള്‍

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എന്‍.യു.എല്‍.എം) കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ നവംബര്‍ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സിനുള്ള യോഗ്യത: എസ്.എസ്.എല്‍.സി, പ്രായം:18-30 വരെ. കാലാവധി : 3 – 4മാസം. ഫീല്‍ഡ് ടെക്‌നീഷ്യന്‍ (അതര്‍ ഹോം അപ്ലയന്‍സസ്) നുള്ള യോഗ്യത എസ്.എസ്.എല്‍.സിയാണ്.പ്രായം: 18-30 വരെ. മൂന്നുമാസമാണ് കാലാവധി.

അപേക്ഷകര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ എന്നീ മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം.

ഫീസോടു കൂടിയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ വിവരം

30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൈതണ്‍ ബേസിക് കോഴ്‌സിന് ഫീസ് 3000 രൂപയും ജി.എസ്.ടിയുമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് പ്രായ/ വിദ്യാഭ്യാസ പരിധിയില്ല. റോബോട്ടിക്സ് ബേസിക്‌സ് കോഴ്‌സിന് 40 മണിക്കൂറാണ് ക്ലാസുകള്‍. 3500 രൂപയും ജി.എസ്.ടിയുമാണ് ഫീസ്.
റോബോട്ടിക്സ് ബേസിക്‌സിന്റെ 5000 രൂപയും ജി.എസ്.ടിയും ഫീസുള്ള കോഴ്‌സിനൊപ്പം തിയറിക്ക് പുറമേ പ്രാക്ടിക്കലിന്റെ ഭാഗമായി ഒരു കോവിഡ് പ്രതിരോധഇലക്ട്രോണിക് ഹാന്‍ഡ് സാനിട്ടൈസര്‍ സ്വയം നിര്‍മ്മിച്ച് സ്വന്തമാക്കുവാനും സാധിക്കും.

ഡിഷ് ആന്റ്റിന ആന്‍ഡ് സെറ്റ് അപ്പ് ബോക്‌സ് ടെക്നിഷ്യന്‍ കോഴ്‌സിന് 100 മണിക്കൂറാണ് ക്ലാസുകള്‍. ഫീസ് 5000 രൂപയും ജി.എസ്.ടിയുമാണ്. പത്താം ക്ലാസാണ് യോഗ്യത. വയസ്സ്:18 -35 വരെ. ക്ലാസുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും.താല്‍പര്യമുള്ള അപേക്ഷകര്‍ 0471 2307733, 8547005050 എന്ന നമ്പറില്‍ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കില്‍ താമസിക്കുന്ന മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ എന്‍.യു.എല്‍.എം ഓഫീസുമായോ ബന്ധപ്പെടണം.

Kerala Government Polytechnic Allotment List: പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് അഞ്ചിന്

ഗവണ്‍മെന്റ്/ഗവണ്‍മെന്റ്-എയ്ഡഡ്/ഐഎച്ച്ആര്‍ഡി/സ്വാശ്രയ പോളിടെക്നിക് കോളേജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് നവംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവര്‍ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം. ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റ് നിലനിര്‍ത്തുകയും എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളിലേക്കു് മാറാന്‍ ആഗ്രഹിക്കുന്നതുമായ അപേക്ഷകര്‍ ഏറ്റവുമടുത്തുള്ള ഗവണ്‍മെന്റ്/ ഗവണ്‍മെന്റ്-എയ്ഡഡ്/ഐഎച്ച്ആര്‍ഡി പോളിടെക്നിക്കില്‍ രജിസ്റ്റര്‍ ചെയ്ത് താല്‍ക്കാലിക പ്രവേശനം നേടണം.

നേരത്തെ രജിസ്റ്റര്‍ ചെയ്ത് താല്‍ക്കാലിക പ്രവേശനം നേടിയവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭ്യമാകുന്ന മുറയ്ക്ക് അതത് സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും.ഇതുവരെ 5356 പേര്‍ പ്രവേശനം നേടുകയും 8379 പേര്‍ താല്‍ക്കാലികമായി പ്രവേശനം നേടുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷന്‍ എടുക്കാനോ രജിസ്റ്റര്‍ ചെയ്യാനോ താല്പര്യമുള്ളവര്‍ നവംബര്‍ 10ന് വൈകിട്ട് നാലുമണിക്ക് മുമ്പ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകള്‍ ഓണ്‍ലൈനായി പുനഃക്രമീകരിക്കണം.

Employability Enhancement Program: ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള മത്സര പരീക്ഷാ പരിശീലനം: തിയതി നീട്ടി

ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍/എന്‍ജിനിയറിങ്, ബാങ്കിങ് സര്‍വ്വീസ്, സിവില്‍ സര്‍വ്വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 20 വരെ ദീര്‍ഘിപ്പിച്ചു.

OBC Prematric Scholarship: ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തിയതി നീട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തിയതി 16 വരെ ദീര്‍ഘിപ്പിച്ചു.

PG Diploma in Public Relations and Tourism Admission: പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്സിന്റെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ) എസ്.ആര്‍.എം റോഡിലുള്ള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിലേയ്ക്ക് പ്രവേശനത്തിന് 30വരെ അപേക്ഷിക്കാം.

യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം). വിശദവിവരത്തിന് ഓഫീസില്‍ നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടുക.

B Tech Evening Course: ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശത്തിന് അപേക്ഷിക്കാം

2020-2021 അദ്ധ്യായനവര്‍ഷത്തെ ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിനുളള അപേക്ഷ ഇന്ന് (നാല് നവംബര്‍) മുതല്‍ 15 വരെ http://www.admissions.dtekerala.in, http://www.dtekerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. വിശദാംശങ്ങളും പ്രോസ്പെക്റ്റസും വെബ്സൈറ്റില്‍ ലഭിക്കും.

SRC Community College Admission: സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് http://www.srccc.in/www.src.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും എസ് ആര്‍ സി ഓഫീസിലും ലഭിക്കും. അവസാന തീയതി ഡിസംബര്‍ 10. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള കോഴ്‌സുകളുടെ ലിസ്റ്റും സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2325101, 2326101, 8281114464.

ITI Chadayamangalam Admission: ചടയമംഗലം ഗവ: ഐടിഐ പ്രവേശനം

ചടയമംഗലം ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഡി/സിവില്‍, സര്‍വ്വേയര്‍ എന്നീ ട്രേഡുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നവംബര്‍ നാലിന് രാവിലെ 10 ന് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ http://www.itichadayamangalam.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2448855.

Keltron Courses Admission: കെൽട്രോണിന്റെ കോഴ്‌സുകളിൽ അപേക്ഷിക്കാം

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, ഫയർ ആന്റ് സേഫ്റ്റി, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകളിലേക്കുള്ള അപേക്ഷ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 0471-2320332.

Data Science and Artificial Intelligence Courses Admission: ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ക്ലാസ്സുകളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാം നില, റാംസാമ്രാട് ബില്‍ഡിംഗ്, ധര്‍മ്മാലയം റോഡ്, ആയുര്‍വേദ കോളേജിന് എതിര്‍വശം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471-4062500.

Kerala Social Security Mission Snehapoorvam Scholarships: നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം: സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം

അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം.

2020-21 അദ്ധ്യയന വര്‍ഷത്തെ അപേക്ഷകള്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.kssm.ikm.in. ടോള്‍ ഫ്രീ നമ്പര്‍: 1800-120-1001.

Fashion Designing Course Kerala: ഫാഷന്‍ ഡിസൈനിംഗ് കോഴ്സിന് അപേക്ഷിക്കാം

ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് തേമ്പാമുട്ടം, ബാലരാമപുരം നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് ആറിന് വൈകിട്ട് നാലു വരെ അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും http://www.sitttrkerala.ac.in ല്‍ ലഭിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ രജിസ്ട്രേഷന്‍ ഫീസായ 25 രൂപ എന്നിവയും നല്‍കണം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Education news kerala november 5 2020 admission exams result admit card latest board exam live results admission news school colleges news