DTE Kerala Polytechnic first rank list 2019: ഡിപ്പാർട്മെന്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ (DTE) ആദ്യ റാങ്ക് ലിസ്റ്റ് ഇന്നു പ്രസിദ്ധീകരിക്കും. അഡ്മിഷനായി അപേക്ഷിച്ചവർക്ക് ഔദ്യോഗിക വെബ്സൈറ്റായ polyadmission.org വഴി പരിശോധിക്കാം. നേരത്തെ ജൂൺ 9 ന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രെയൽ അലോട്മെന്റും നടന്നിരുന്നു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അവരുടെ രേഖകൾ പരിശോധിച്ച് ഫീസ് നൽകി സീറ്റ് ബുക്ക് ചെയ്യണം. അല്ലാത്തപക്ഷം സീറ്റ് ഒഴിവുണ്ടെന്ന് പ്രഖ്യാപിക്കുകയും അടുത്ത കൗൺസിലിങ് റൗണ്ടിൽ ലഭ്യമാക്കുകയും ചെയ്യും. ആദ്യ അലോട്മെന്റിൽ ചേരാനുളള അവസാന തീയതി ജൂലൈ 27 ആണ്.

രണ്ടാമത്തെ അലോട്മെന്റ് ജൂൺ 29 നായിരിക്കും റിലീസ് ചെയ്യുക. അതിന്റെ സമയപരിധി ജൂലൈ ഒന്നിന് അവസാനിക്കും. മൂന്നാമത്തെയും അവസാനത്തെയും അലോട്മെന്റ് ജൂലൈ 3 ന് റിലീസ് ചെയ്യും, കാലാവി ജൂലൈ 6 ന് അവസാനിക്കും. ഒഴിവുളള സീറ്റുകളിൽ ജൂലൈ 9, 12 തീയതികളിൽ നൊഡാൽ പോളിടെക്നിക് കോളേജിൽ നടക്കുന്ന സ്പോട് അഡ്മിഷനിലൂടെ പ്രവേശനം നൽകും. ഇൻഡക്ഷൻ പ്രോഗ്രാം ജൂലൈ 10 ന് തുടങ്ങും.

DTE കേരള പോളിടെക്നിക് കോളേഡ് അഡ്മിഷൻ: അപേക്ഷിക്കേണ്ട വിധം

Step 1: ഔദ്യോഗിക വെബ്സൈറ്റായ polyadmissions.org സന്ദർശിക്കുക
Step 2: ഹോം പേജിൽ trial rank/allotment details ൽ ക്ലിക്ക് ചെയ്യുക
Step 3: പുതിയ പേജിലേക്ക് നിങ്ങൾ പോകും
Step 4: യോഗ്യതകൾ നൽകി ലോഗിൻ ചെയ്യുക
Step 5: ഇഷ്ടപ്പെട്ട കോളേജും കോഴ്സും തിരഞ്ഞെടുക്കുക
Step 6: ഫീസ് അടയ്ക്കുക

മുഴുവൻ സീറ്റുകളിൽ 60 ശതമാനം മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ബാക്കി 40 ശതമാനം പിന്നാക്ക വിഭാഗക്കാർക്ക് മാറ്റിവച്ചിട്ടുളളതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook