Kerala Plus Two Revaluation Result 2022: തിരുവനന്തപുരം: മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കന്ററി വിഭാഗം) പോർട്ടലായ www. dhsekerala .gov.in ൽ ലഭിക്കും.
ഇത്തവണ പ്ലസ് ടുവിലെ വിജയശതമാനം 83.87 ആയിരുന്നു. ആകെ 2028 സ്കൂളുകളിലായി 3,61,901 പേര് പരീക്ഷ എഴുതിയതില്‍ 3,02,865 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.
മാർച്ച് 30 നാണ് പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,61,091 പേർ റഗുലറായും 15,324 പേർ പ്രൈവറ്റായും 44,890 പേർ ഓപ്പൺ സ്കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്.
2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. കേരളത്തിന് അകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു. വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 29,711 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 18,166 ആൺകുട്ടികളും 11,545 പെൺകുട്ടികളുമാണ് വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതിയത്. 389 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.