Kerala Plus Two 12th Result 2020, DHSE Kerala Plus Two (+2) Result 2022: : തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 83.87 ആണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.
Kerala DHSE Plus Two Result 2022: Kerala Board +2 Class 12th Result 2022 at results.kerala.gov.in, examresults.kerala.gov.in, dhsekerala.gov.in, keralaresults.nic.in, prd.kerala.gov.in, results.kite.kerala.gov.in. – How to Check
- results.kerala.gov.in, examresults.kerala.gov.in, dhsekerala.gov.in, keralaresults.nic.in, prd.kerala.gov.in, results.kite.kerala.gov.in
- SAPHALAM 2022, iExaMS – Kerala, PRD Live (Apps)
മാർച്ച് 30 നാണ് പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,61,091 പേർ റഗുലറായും 15,324 പേർ പ്രൈവറ്റായും 44,890 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്.
2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. കേരളത്തിന് അകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു. വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 29,711 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 18,166 ആൺകുട്ടികളും 11,545 പെൺകുട്ടികളുമാണ് വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതിയത്. 389 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
Also Read: Kerala Plus Two Result 2022: പ്ലസ് ടു പരിക്ഷാ ഫലം ഇന്ന്; എവിടെ എങ്ങനെ അറിയാം
DHSE Kerala Plus Two 12th Result 2022 LIVE Updates: Check results at keralaresults.nic.in, dhsekerala.gov.in, prd.kerala.gov.in, kerala.gov.in and results.kite.kerala.gov.in
വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനോ ഉത്തരക്കടലാസുകളുടെ പകർപ്പിനോ സൂക്ഷ്മ പരിശോധനയ്ക്കോ അപേക്ഷിക്കാം. ഇരട്ട മൂല്യ നിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് പുനർമൂല്യനിർണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കുന്നതല്ല. അവർക്ക് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം.
പുനർമൂല്യനിർണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകൾ ജൂൺ 22 മുതൽ സ്കൂളുകളിൽ സമർപ്പിക്കാം.
രണ്ടാം വർഷ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 25 മുതൽ നടക്കും.
29711 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 23251 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയ ശതമാനം 78.26 ശതമാനം.
29711 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 23251 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയ ശതമാനം 78.26 ശതമാനം.
കേരള കലാമണ്ഡലം ആർട്സ് ഹയർസെക്കൻഡറി സ്കൂളുകളിൽ 67 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 58 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 86.57.
15 ടെക്നിക്കൽ സ്കൂളുകളിൽനിന്നായി 1,518 പേർ പരീക്ഷ എഴുതി. ഇതിൽ 1,043 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി (68.71%). 33 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
നൂറുമേനി വിജയം കരസ്ഥമാക്കിയത് 78 സ്കൂളുകൾ. മുപ്പതിൽ താഴെ വിജയ ശതമാനമുള്ള സ്കൂളുകളുടെ എണ്ണം 17 ആണ്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പും (4,283) ആണ്.
റഗുലർ സ്കൂൾ ഗോയിങ് വിഭാഗത്തിൽ 28,450 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 22,117 പേർ പെൺകുട്ടികളും 6,333 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 19,490 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 2,871 പേർക്കും കൊമേഴ്സ് വിഭാഗത്തിൽ 6,089 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
സർക്കാർ മേഖലയിലെ സ്കൂളുകളിൽനിന്ന് 1,53,673 പേരും (81.72%), എയ്ഡഡ് മേഖലയിലെ 1,83,327 ൽ 1,57,704 പേരും (86.02%), അൺഎയ്ഡഡ് മേഖലയിലെ 23,884 ൽ 19,374 പേരും (81.12%) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
പ്ലസ് ടു വിജയശതമാനത്തിൽ മുൻവർഷത്തെക്കാൾ കുറവ്. ഈ വർഷത്തെ വിജയശതമാനം 83.87 ആണ്. പോയ വർഷത്തെ വിജയ ശതമാനം 87.94 ആയിരുന്നു. പരീക്ഷാ കാലത്തെ വിമർശനങ്ങൾ ശരിയാണെന്ന് സാധൂകരിക്കുന്നതായി ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം. പരീക്ഷാ ചോദ്യങ്ങൾ രൂപീകരിച്ചത് സംബന്ധിച്ചും ഉത്തര സൂചിക സംബന്ധിച്ചും ഉയർന്ന വിവാദങ്ങൾ വിരൽ ചൂണ്ടിയത് പോലെയായി കാര്യങ്ങൾ. Read More
സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം.
ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്.
പരീക്ഷ എഴുതിയത് 3,61,901 വിദ്യാർത്ഥികൾ
ഉപരി പഠനത്തിന് അർഹരായവർ- 3,02,565 വിദ്യാർത്ഥികൾ
വിജയിച്ച ആൺകുട്ടികൾ- 1,72,062
വിജയിച്ച പെൺകുട്ടികൾ- 1,89,029
പ്ലസ് ടു വിജയ ശതമാനം കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞു.
കഴിഞ്ഞ വർഷം വിജയ ശതമാനം 87.94 ആയിരുന്നു
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 83.87 ആണ്.
പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു
പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം അൽപ സമയത്തിനകം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പിആർഡി ചേംബറിലാണ് ഫലപ്രഖ്യാപനം
ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പി.ആർ.ഡി ലൈവ്' മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം ഉച്ചയ്ക്കു 12 മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. Read More
കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. കേരളത്തിന് അകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു. വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 29,711 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 18,166 ആൺകുട്ടികളും 11,545 പെൺകുട്ടികളുമാണ് വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതിയത്. 389 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്.
മാർച്ച് 30 നാണ് പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,61,091 പേർ റഗുലറായും 15,324 പേർ പ്രൈവറ്റായും 44,890 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്.
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും.
ഇതു കൂടാതെ സഫലം 2022 (SAPHALAM 2022) മൊബൈൽ ആപ്പിലൂടെയും ഐഎക്സാംസ് (iExaMS) – കേരള ആപ്പിലൂടെയും കൂടാതെ പിആർഡി ലൈവിലൂടെയും പ്ലസ് ടു പരീക്ഷ ഫലം അറിയാം.
DHSE Kerala Plus Two 12th Result 2022 LIVE Updates: Check results at keralaresults.nic.in, dhsekerala.gov.in, prd.kerala.gov.in, kerala.gov.in and results.kite.kerala.gov.in