DHSE Kerala Plus one result 2020 at www.keralaresults.nic.in: കേരള ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 2020 മാർച്ച് മാസം നടന്ന ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

DHSE Kerala Plus One Result 2020 Live Updates: ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു
DHSE Kerala Plus one result 2020: http://www.keralaresults.nic.in/ എന്ന വെബ്സൈറ്റിലെ DHSE FIRST YEAR EXAM RESULTS - 2020, Higher Secondary Examination (NSQF) FIRST YEAR - 2020, VHSE FIRST YEAR EXAM RESULTS - 2020 എന്നീ ലിങ്കുകളില്‍ പരീക്ഷാഫലങ്ങള്‍ ലഭ്യമാകും

Live Blog
http://www.keralaresults.nic.in/ എന്ന വെബ്സൈറ്റിലെ DHSE FIRST YEAR EXAM RESULTS - 2020, Higher Secondary Examination (NSQF) FIRST YEAR - 2020, VHSE FIRST YEAR EXAM RESULTS - 2020 എന്നീ ലിങ്കുകളില്‍ പരീക്ഷാഫലങ്ങള്‍ ലഭ്യമാകും. സ്കൂള്‍ തിരിച്ചുള്ള പരീക്ഷാഫലവും ലഭ്യമാണ്. അതിനു സ്കൂള്‍ കോഡ് ആവശ്യമായി വരും.
ഹയർസെക്കൻഡറി സീറ്റ് വർധനയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. നിലവിൽ 3. 61 ലക്ഷം സീറ്റുകളാണ് ഉള്ളത്. എന്നാൽ, 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്.
അതേസമയം, പ്ലസ് വൺ ക്ലാസുകൾ എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് മാസം കൂടി സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത.
Kerala Plus One Admission: തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ https://hscap.kerala.gov.in/ വെബ്സൈറ്റ് വഴി ഇന്ന് വൈകുന്നേരം അഞ്ചു മുതൽ ഓൺലൈനായി നൽകാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 14 ആണ്.
അപേക്ഷയോടൊപ്പം ഇപ്പോൾ രേഖകളൊന്നും അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും ഓൺലെെൻ അപേക്ഷയുമായി ബന്ധപ്പെട്ട് സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. പ്രധാനാധ്യാപകന്റെ നേതൃത്വത്തിലായിരിക്കും സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുക. വിദ്യാർഥികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനു വേണ്ടിയാണിത്. മൊബെെൽ ഫോൺ വഴിയും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
കേരള പ്ലസ് ടു പരീക്ഷാഫലവും ജൂലൈ 15 ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയില്‍ 85.13 ആണ് വിജയശതമാനം. 3,19,782 പേർ വിജയിച്ചു. സയൻസ്– 88.62 ശതമാനം. ഹ്യൂമാനിറ്റീസ്– 77.76 ശതമാനം, കൊമേഴ്സ്– 84.52 ശതമാനം. ടെക്നിക്കൽ– 87.94. ആർട് (കലാമണ്ഡലം)– 98.75 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം.
വിജയശതമാനം കൂടുതൽ എറണാകുളം ആണ്. 89.02 ശതമാനം. കുറവ് കാസര്‍കോട് 78.68 ശതമാനം. ഇത്തവണ നൂറു ശതമാനം വിജയം നേടിയത് 114 സ്കൂളുകളാണ്.
Read More: DHSE Kerala +2 Plus Two result 2020: കേരള പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, 85.13% വിജയം