/indian-express-malayalam/media/media_files/uploads/2019/05/result-kerala-plus-two-result-2019-001.jpg)
DHSE Kerala +2 SAY exam 2020: ഹയർ സെക്കൻഡറി എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്ലസ് ടു സേ പരീക്ഷയ്ക്കുള്ള ടൈം ടേബിൾ പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള ഫോം പൂരിപ്പിച്ച് നൽകാനുള്ള അവസാനതീയതി ആഗസ്റ്റ് 25. സെപ്റ്റംബർ 22 മുതൽ 26 വരെയാണ് പരീക്ഷ.
പ്ലസ് ടു പരീക്ഷയിൽ വിജയം നേടാനാവാത്ത എല്ലാ വിദ്യാർത്ഥികൾക്കും സേ പരീക്ഷയിൽ പങ്കെടുക്കാം. രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ നടത്തുക. ആദ്യ ഷിഫ്റ്റ് രാവിലെ 09:30 മുതൽ 12:15 വരെയും, രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 2 മണി മുതൽ 4:45 വരെയാണ്.
Kerala +2 VHSE DHSE SAY exam 2020: Check timetable
സെപ്റ്റംബർ 22, ചൊവ്വ- അക്കൗണ്ടൻസി, ചരിത്രം, ഇസ്ലാമിക് ചരിത്രവും സംസ്കാരവും, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്
സെപ്റ്റംബർ 23, ബുധൻ- എക്കണോമിക്സ്, ജേർണലിസം
സെപ്റ്റംബർ 24, വ്യാഴം- ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഫിലോസഫി, ആന്ത്രപോളജി
സെപ്റ്റംബർ 25, വെള്ളി - ഇംഗ്ലീഷ് (പാർട്ട് 1)
സെപ്റ്റംബർ 26, ശനി- മാത്തമാറ്റിക്സ്, പാർട്ട് III ലാംഗ്വേജ്, സൈക്കോളജി, സംസ്കൃത സാഹിത്യം /
Art Higher Secondary Say / Improvement Exam 2020: Date sheet
സെപ്റ്റംബർ 22, ചൊവ്വ- സംസ്കൃതം
സെപ്റ്റംബർ 23, ബുധൻ- മെയിൻ / സബ്സിഡിയറി
സെപ്റ്റംബർ 24, വ്യാഴം - സാഹിത്യം / സൗന്ദര്യശാസ്ത്രം
സെപ്റ്റംബർ 25, വെള്ളി- പാർട്ട് I - ഇംഗ്ലീഷ് / പാർട്ട് II - ലാംഗ്വേജ്സ്
85.13 ശതമാനമായിരുന്നു ഇത്തവണ പ്ലസ് ടു വിജയശതമാനം. സയൻസ് സ്ട്രീമിൽ വിജയശതമാനം 86.62 ശതമാനവും ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് സ്ട്രീമുകൾ യഥാക്രമം 77.76 ശതമാനവും 84.52 ശതമാനവും ആണ്.
Read more: IIT JEE Advance 2020: ജെഇഇ അഡ്വാൻസിന് സെപ്റ്റംബർ 11 മുതൽ അപേക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.