Latest News

Kerala Class 11 supplementary exam schedule: പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു

DHSE Kerala Class 11 (+1, Plus One) supplementary exam schedule released, check dates-കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാമൂഹ്യ അകലം, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ പാലിച്ചാണ് പരീക്ഷകൾ നടക്കുക

covvid, social distance, exam, students, class room, ie malayalam
Final year exams were heald at SP College on Monday with the precautions taken, this year due to the ongoing pandemic students were given an option for online examinations as well for which many students opted, few who wanted to appear for offline exams were sent inside the centre with proper checking, Express photo by Ashish Kale, 12/10/2020 Pune.

DHSE Kerala Class 11 (+1, Plus One) supplementary exam 2020: സംസ്ഥാനത്തെ പ്ലസ് വൺ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സമയക്രമം ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎച്ച്എസ്ഇ) പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 18 മുതൽ 23 വരെയാണ് നടക്കുക.

കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാമൂഹ്യ അകലം, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ പാലിച്ചാണ് പരീക്ഷകൾ നടക്കുക. പരീക്ഷയ്ക്ക് രജിസ്ട്രർ ചെയ്യാനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അപേക്ഷകർക്ക് dhsekerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 16 വരെ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാം .

ജൂലൈ 29 നാണ് പ്ലസ് വൺ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷ പാസ് ആവാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാം. കൂടാതെ സ്കോർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മൂന്ന് വിഷയങ്ങൾക്ക് വരെ ഇംപ്രൂവ്മെ്റ് പരീക്ഷ എഴുതാം.

പ്ലസ് വൺ പരീക്ഷ ജയിക്കാൻ ഒരു വിദ്യാർത്ഥി ഓരോ വിഷയത്തിലും കുറഞ്ഞത് 100 മാർക്കിൽ 35 ശതമാനം മാർക്ക് നേടണം. തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുന്ന സയൻസ് വിഷയങ്ങളിൽ വിദ്യാർത്ഥികൾ തിയറിയിൽ ഏറ്റവും കുറഞ്ഞത് 75 ൽ 20 മാർക്കും പ്രാക്ടിക്കലിൽ ഏറ്റവും കുറഞ്ഞത് 25 ൽ 15 മാർക്കും നേടണം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Dhse kerala class 11 supplementary exam schedule released dhsekerala gov in dhsekerala gov in

Next Story
University Announcements 13 November 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com