scorecardresearch

എഞ്ചിനീയറിങ് പഠിച്ചവർ മറ്റു ജോലികൾ ചെയ്യുന്നു: ആശങ്കയറിച്ച് ഐഐടി മദ്രാസ് ഡയറക്ടർ

കൊവിഡ് മഹാമാരി കാമ്പസിൽ ഇപ്പോഴും പ്രകടമാണെന്നും റിമോട്ട് ലേണിങ് വിദ്യാർഥികളുടെ ശ്രദ്ധാ ദൈർഘ്യം ഗണ്യമായി കുറയ്ക്കുകയും സമപ്രായക്കാർക്കിടയിലുള്ള സാമൂഹികവൽക്കരണത്തിന്റെ അഭാവം അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്നും ഐഐടി മദ്രാസ് ഡയറക്ടർ പറഞ്ഞു.

കൊവിഡ് മഹാമാരി കാമ്പസിൽ ഇപ്പോഴും പ്രകടമാണെന്നും റിമോട്ട് ലേണിങ് വിദ്യാർഥികളുടെ ശ്രദ്ധാ ദൈർഘ്യം ഗണ്യമായി കുറയ്ക്കുകയും സമപ്രായക്കാർക്കിടയിലുള്ള സാമൂഹികവൽക്കരണത്തിന്റെ അഭാവം അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്നും ഐഐടി മദ്രാസ് ഡയറക്ടർ പറഞ്ഞു.

author-image
Ritika Chopra
അപ്‌ഡേറ്റ് ചെയ്‌തു
New Update
students, education, ie malayalam

പ്രതീകാത്മക ചിത്രം

കൂടുതൽ എഞ്ചിനീയറിങ് വിദ്യാർഥികൾ പഠനശേഷം എഞ്ചിനീയറിംഗ് ഇതര തൊഴിൽ തിരഞ്ഞെടുക്കുന്നത് വിഭവശേഷി പാഴാക്കലാണെന്ന് രാജ്യത്തെ ഏറ്റവും മികച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി പറഞ്ഞു.

Advertisment

“നിലവിലെ അവസ്ഥയെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ട്. ഇന്ത്യയിൽ ഇൻഫ്രാസ്ട്രക്ചർ, ഏവിയേഷൻ പ്രോജക്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സിവിൽ, എയ്‌റോസ്‌പേസ് എഞ്ചിനീയർമാരുടെ ലഭ്യതയിലാണത്. അടുത്തിടെ, എന്റെ യാത്രയ്ക്കിടെ, മാർക്കറ്റിംഗ് അല്ലെങ്കിൽ ഹൈ-ഫ്രീക്വൻസി ട്രേഡിങ്ങ് പോലുള്ള വലിയ നാല് കമ്പനികളിൽ കരിയർ പിന്തുടരുന്ന ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥികളെ ഞാൻ കണ്ടുമുട്ടി. അവരുടെ (എഞ്ചിനീയറിംഗ്) പശ്ചാത്തലത്തെക്കുറിച്ച് ചോദിക്കുമ്പോൾ, അവരുടെ തൊഴിൽ അവർ പഠിച്ച കാര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് വ്യക്തമായി. ഇത് വിഭവശേഷി പാഴാക്കലാണ്. ”സൈബർ സുരക്ഷാ വിദഗ്ധനും ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കമ്പ്യൂട്ടർ മൈക്രോപ്രൊസസ്സറായ 'ശക്തി' നിർമ്മിച്ച കാമകോടി ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രണ്ടു വശങ്ങളാണ് ഇതിനുള്ളത്. ശമ്പളവും തൊഴിൽ അന്തരീക്ഷവും. “ഉയർന്ന ശമ്പളവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ സുഖവും, വീട്ടുജോലികളിൽ ഇടപെടാൻ കഴിയുന്നതും, ഈ അവസരങ്ങളെ ആകർഷകമാക്കുന്നു. വീട്ടിൽ പാകം ചെയ്ത ഭക്ഷണം ഉൾപ്പെടെയുള്ള വീട്ടിലെ സുഖസൗകര്യങ്ങൾ ആസ്വദിക്കാനും ടാസ്‌ക്കുകൾ പൂർത്തിയാക്കുമ്പോൾ നെറ്റ്ഫ്ലിക്സ് കാണാനും വർക്ക് ഫ്രം ഹോം ജോലി എന്നെ അനുവദിക്കുന്നു. നേരെമറിച്ച്, ഒരു സിവിൽ എഞ്ചിനീയർ എന്ന നിലയിൽ, ഞാൻ ഓൺ-സൈറ്റിൽ ജോലി ചെയ്യണം, സൂര്യനു കീഴിൽ. ശാരീരിക അസ്വസ്ഥതകൾ നേരിടുകയും അതിന് കുറഞ്ഞ പ്രതിഫലം മാത്രം ലഭിക്കുകയും ചെയ്യും," കാമകോടി പറഞ്ഞു.

കൊവിഡ് മഹാമാരി കാമ്പസിൽ ഇപ്പോഴും പ്രകടമാണെന്നും റിമോട്ട് ലേണിങ് വിദ്യാർഥികളുടെ ശ്രദ്ധാ ദൈർഘ്യം ഗണ്യമായി കുറയ്ക്കുകയും സമപ്രായക്കാർക്കിടയിലുള്ള സാമൂഹികവൽക്കരണത്തിന്റെ അഭാവം അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്നും ഐഐടി മദ്രാസ് ഡയറക്ടർ പറഞ്ഞു.

Advertisment

“ഞാൻ ഇതിന് പിന്നിൽ ഒളിക്കാൻ ശ്രമിക്കുന്നില്ല, പക്ഷേ പകർച്ചവ്യാധിയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്… വിദ്യാർത്ഥികൾക്ക് രണ്ട് വർഷമം
ക്യംപസിൽ വരാൻ കഴിഞ്ഞില്ല. ഇത് അവരുടെ സമപ്രായക്കാരുമായുള്ള സാമൂഹികവൽക്കരണത്തിന്റെ അഭാവത്തിലേക്ക് നയിച്ചു. അവർ മടങ്ങിയെത്തിയപ്പോൾ, അവരുടെ സമപ്രായക്കാരിൽ ചിലർ അധിക ക്ലാസുകളിൽ പങ്കെടുക്കുകയോ മറ്റു ചെറിയ കോഴ്സുകൾ എടുത്ത് വീട്ടിൽ അധിക വൈദഗ്ധ്യം നേടിയിരിക്കുകയോ ചെയ്തതായി അവർ കണ്ടെത്തി. ഈ തിരിച്ചറിവ് തങ്ങൾ അവരെക്കാൾ പിന്നാക്കാവസ്ഥയിലാണെന്ന തോന്നൽ സൃഷ്ടിക്കുകയും വിദ്യാർത്ഥികളിൽ സമ്മർദ്ദം ശക്തമാക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികളും കാമ്പസിൽ സന്നിഹിതരായിരുന്നെങ്കിൽ, പരസ്പരം പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് അറിയാനുള്ള അവസരം ലഭിച്ചിരുന്നെങ്കിൽ ഈ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു," അദ്ദേഹം പറഞ്ഞു.

12 മാസത്തിനിടെ അഞ്ച് ആത്മഹത്യകളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത്. കാമകോടി പറയുന്നതനുസരിച്ച്, ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മാനസികാരോഗ്യ ശിൽപശാലയിലൂടെ വിദ്യാർത്ഥികൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നതിന്റെ നാല് കാരണങ്ങൾ കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങൾ, ആരോഗ്യം, സാമ്പത്തികം, അക്കാദമിക് സമ്മർദ്ദം എന്നിവയാണത്. “ഇത് പരിഹരിക്കുന്നതിന്, ദിവസവും ഹോസ്റ്റലുകൾ സന്ദർശിക്കുകയും മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ഒരു മണിക്കൂർ ചെലവഴിക്കുകയും ചെയ്യുന്ന കൗൺസിലർമാരുടെ ഒരു സ്വതന്ത്ര ശൃംഖല ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള മീറ്റിംഗുകൾ സുഗമമാക്കുകയും തമിഴ്‌നാട് സർക്കാരിന് കീഴിലുള്ള നാഷണൽ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് മാനസികാരോഗ്യ സർവേ നടത്തുകയും ചെയ്തിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

മാനസികാരോഗ്യ സർവേയിൽ വിവേചനം ഒരു കാരണമായി കണ്ടെത്തിയോ എന്ന ചോദ്യത്തിന്, ജെഇഇ അഡ്വാൻസ്‌ഡിൽ നേടിയ റാങ്കുകളെ അടിസ്ഥാനമാക്കിയുള്ള വിവേചനം സാധ്യമാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഇതിനെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കുകയാണ്.

“റാങ്ക് അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചിട്ടുണ്ട്. കാമ്പസിലെത്തിയാൽ അധ്യാപകർ ഒരിക്കലും വിദ്യാർത്ഥികളുടെ റാങ്കിനെക്കുറിച്ച് ചോദിക്കില്ല. എന്നിരുന്നാലും, വിദ്യാർത്ഥികൾ തമ്മിൽ റാങ്കുകളെക്കുറിച്ച് അന്വേഷിക്കാം, ഇത് വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മപരിശോധനയിലേക്ക് നയിക്കുന്നു. അത്തരത്തിലുള്ള വിവേചനം സംഭവിക്കാം, ഈ വിഷയങ്ങൾക്കെതിരെ ഞങ്ങൾ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നു,” കാമകോടി പറഞ്ഞു. കഴിഞ്ഞ 1.5 വർഷമായി തനിക്ക് ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെഇഇയ്ക്കുള്ള തയ്യാറെടുപ്പ് എത്രത്തോളം സമ്മർദം നിറഞ്ഞതാണെന്ന് എന്നതിന് കോട്ട കോച്ചിംഗ് ഫാക്ടറിയിലെ ഒരു ഒടിടി സീരീസിലൂടെയാണ് മനസ്സിലായതെന്ന് കാമകോടി പറഞ്ഞു. “മാതാപിതാക്കളുടെ ഇത്തരത്തിലുള്ള സമ്മർദ്ദം നേരത്തെ ഉണ്ടായിരുന്നതായി ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ നന്നായി പഠിക്കണമെന്ന് എന്റെ പിതാവ് ആഗ്രഹിച്ചു, പക്ഷേ ഞാൻ ആഗ്രഹിച്ചത് പിന്തുടരാൻ അദ്ദേഹം എന്നെ അനുവദിച്ചു. എന്റെ സുഹൃത്തുക്കളിൽ പലരും ഐഐടിയിൽ എത്തി, പക്ഷേ ഞാൻ ജെഇഇക്ക് തയ്യാറെടുക്കാത്തതിനാൽ എനിക്ക് അതിന് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, ഇപ്പോൾ വലിയ സമ്മർദ്ദമുണ്ട്. അഞ്ചാം ക്ലാസ് മുതൽ തന്നെ വിദ്യാർത്ഥികൾ ജെഇഇ അഡ്വാൻസ്ഡിന് തയ്യാറെടുക്കുന്നു. ഇവിടെ എത്തുമ്പോൾ അവർ റോബോട്ടുകളെപ്പോലെയാണ്. ഐഐടിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അവർക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും,” അദ്ദേഹം പറഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്കിന്റെ (എൻഐആർഎഫ്) 'ഓവറോൾ' വിഭാഗത്തിൽ തുടർച്ചയായ അഞ്ചാം വർഷവും ഐഐടി മദ്രാസ് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി ഉയർന്നു. എൻഐആർഎഫിൽ ആധിപത്യം ഉണ്ടായിരുന്നിട്ടും, വർഷാവർഷം IISc പോലുള്ള സ്ഥാപനങ്ങളെപ്പോലും തോൽപ്പിച്ച് മുന്നേറിയിട്ടും, ഐഐടി മദ്രാസ് ലോകത്തിലെ മികച്ച 200 കോളഡ് റാങ്കിംഗിൽ നിന്ന് വിട്ടുനിൽക്കുന്നു.

എന്നിരുന്നാലും, ഐഐടി മദ്രാസ് ഡയറക്ടർ വി കാമകോടിയെ സംബന്ധിച്ചിടത്തോളം, ആഗോള റാങ്കിംഗുകൾ പ്രധാനമാണെങ്കിലും, ഇൻസ്റ്റിറ്റ്യൂട്ട് എൻഐആർഎഫിന് കൂടുതൽ ഊന്നൽ നൽകുന്നു. കാരണം അത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളുമായി കൂടുതൽ അടുത്ത് നിൽക്കുന്നു.

Education News Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: