scorecardresearch

സിയുഇടി പിജി 2022 പരീക്ഷാഫലം നാളെ

യുജിസി ചെയര്‍മാര്‍ എം ജഗദീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

യുജിസി ചെയര്‍മാര്‍ എം ജഗദീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

author-image
Education Desk
New Update
CUET PG, Exam

CUET PG Result 2022: 2022 സിയുഇടി പിജി ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ വൈകുന്നേരം നാല് മണിക്ക് പ്രസിദ്ധീകരിക്കും. യുജിസി ചെയര്‍മാര്‍ എം ജഗദീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. cuet. nta. nic. in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കുന്നതാണ്.

Advertisment

സിയുഇടി പിജിയുടെ അന്തിമ ഉത്തരസൂചികകൾ സെപ്തംബര്‍ 24-ന് എന്‍ടിഎ പുറത്തിറക്കിയിരുന്നു. സെപ്തംബര്‍ 16-ന് താത്ക്കാലിക ഉത്തരസൂചികകളും പുറത്തിറക്കി. സിയുഇടി പിജി താത്ക്കാലിക ഉത്തരസൂചികയ്‌ക്കെതിരെ എതിർപ്പുകൾ ഉന്നയിക്കാൻ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 18-ന് രാത്രി ഒന്‍പത് മണി വരെ സമയം നൽകിയിരുന്നു.

അന്നേ ദിവസം രാത്രി 11.50 വരെയായിരുന്നു ഫീസ് അടയ്‌ക്കാനുള്ള സമയവും. ഉത്തരസൂചികയിൽ തൃപ്തരാകാത്ത ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിനും 200 രൂപ വീതം നൽകി ചലഞ്ച് ചെയ്യാനുള്ള അവസരവും നല്‍കിയിരുന്നു. ഇതില്‍ അടച്ച തുക തിരികെ ലഭിക്കുകയില്ല.

Advertisment

സെപ്തംബര്‍ ഒന്ന് മുതല്‍ 12 വരെയുള്ള തീയിതകളിലാണ് സിയുഇടി പിജി പരീക്ഷകള്‍ നടന്നത്. രണ്ട് ഷിഫ്റ്റുകളായായിരുന്നു പരീക്ഷകള്‍. ആദ്യത്തെ ഷിഫ്റ്റ് രാവിലെ പത്ത് മുതല്‍ 12 വരെയും വൈകുന്നേരത്തേത് മൂന്ന് മുതല്‍ അഞ്ച് വരേയുമായിരുന്നു.

Exam Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: