CUET 2022: വിവിധ സര്‍വകലാശാലകളിലേക്കുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) കോമണ്‍ എന്‍ട്രസ് ടെസ്റ്റിനായി (സിയുഇടി) അപേക്ഷിക്കാനുള്ള സമയപരിധി നാളെ (മേയ് ആറ്) അവസാനിക്കുകയാണ്. ഇനിയും അപേക്ഷ നല്‍കാത്തവര്‍ക്ക് (cuet.samarth.ac.in.) എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
2022 ജൂലൈ ആദ്യ വാരത്തില്‍ പരീക്ഷയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പരീക്ഷാ ടൈം ടേബിള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപേക്ഷിക്കേണ്ട വിധം
- (cuet.samarth.ac.in.) എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കുക.
- റജിസ്റ്റര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങി ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
- എന്‍ടിഎ ആവശ്യപ്പെടുന്ന മറ്റ് രേഖകളും അപ്ലോഡ് ചെയ്യുക.
- അപേക്ഷാ തുക ഓണ്‍ലൈന്‍ വഴിയടക്കുക.
- സബ്മിറ്റ് ചെയ്തതിന് ശേഷം അപേക്ഷ ഫോമിന്റെ പ്രിന്റ് എടുക്കുക.
ഇംഗ്ലീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിവ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലാണ് പരീക്ഷ നടക്കുന്നത്.
Also Read: University Announcements 05 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ