scorecardresearch

സിബിഎസ്ഇ പരീക്ഷകൾക്കു പിന്നാലെ ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

ഐസിഎസ്ഇ പരീക്ഷകൾ മാർച്ച് 30 നും ഐഎസ്‌സി പരീക്ഷകൾ മാർച്ച് 31 നുമാണ് അവസാനിക്കേണ്ടിയിരുന്നത്

ഐസിഎസ്ഇ പരീക്ഷകൾ മാർച്ച് 30 നും ഐഎസ്‌സി പരീക്ഷകൾ മാർച്ച് 31 നുമാണ് അവസാനിക്കേണ്ടിയിരുന്നത്

author-image
Education Desk
New Update
സിബിഎസ്ഇ പരീക്ഷകൾക്കു പിന്നാലെ ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തിൽ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്‌സിഇ) ഐസിഎസ്ഇ (10-ാം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷിതത്വം കണക്കിലെടുത്താണ് മാർച്ച് 19 മുതൽ 31 വരെ നടത്തേണ്ടിയിരുന്ന എല്ലാ ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചതെന്ന് സിഐഎസ്‌സിഇ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment

ഐസിഎസ്ഇ പരീക്ഷകൾ മാർച്ച് 30 നും ഐഎസ്‌സി പരീക്ഷകൾ മാർച്ച് 31 നുമാണ് അവസാനിക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും കൗൺസിൽ വാർത്താക്കുറിപ്പിൽ പറയുന്നു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം മാർച്ച് 19 മുതൽ 31വരെ നടക്കേണ്ടിയിരുന്ന എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവച്ചിരുന്നു. അടുത്തിടെയുണ്ടായ ഡൽഹി കലാപത്തിൽ പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർഥികൾക്കായുളള പുനഃപരീക്ഷകളും മാറ്റിവച്ചിരുന്നു. ഈ മാസം അവസാനം സ്ഥിതിഗതികൾ വിലയിരുത്തിയശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.

Read Also: കോവിഡ്-19: കേരള, എംജി സര്‍വകലാശാലകളിൽ സന്ദര്‍ശക നിയന്ത്രണം

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. ഏപ്രിൽ 5,7,8, 9 തീയതികളിലായിട്ടായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവയ്ക്കാനും മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ ബാധിച്ച് രാജ്യത്ത് മൂന്നു പേർ മരിക്കുകയും 160 ലധികം പേർക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിർദേശം.

Advertisment

Read in English: Coronavirus outbreak: Indian Railways cancels 84 more trains till March 31

Corona Virus Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: