കൊറോണ വൈറസ് പശ്ചാത്തലത്തിൽ എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, എംബിബിഎസ്, ബിഡിഎസ്, ബിഎ എംഎസ്, ബിഎച്ച് എംഎസ്, ബിഎസ് എംഎസ്, ബിയുഎംഎസ് എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേയ്ക്കും, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനത്തിനായുളള കീം 2020 (KEAM 2020) പരീക്ഷ മാറ്റിവച്ചു. ഏപ്രിൽ 20, 21 തീയതികളിലായാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.

”കോവിഡ്-19 നെ തുടർന്ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഏപ്രിൽ 20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കീം 2020 പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും” പ്രവേശന പരീക്ഷാ കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Read Also: Explained: കൊറോണ വൈറസിന് വസ്ത്രങ്ങളില്‍ ജീവിക്കാന്‍ സാധിക്കുമോ?

കീം വഴി എൻജിനീയറിങ്, ആര്‍കിടെക്ചര്‍, ബിഫാം, എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദ, ഹോമിയോപതി, സിദ്ദ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്റിനറി, ഫിഷറീസ് എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ലഭിക്കുക.

Read in English: Coronavirus: Kerala KEAM 2020 postponed due to lockdown

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook