കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പിജി എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചു. മേയ് 3 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി എയിംസ് പുറത്തിറക്കിയ ഔദ്യോഗിക സർക്കുലറിൽ പറയുന്നു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾക്കായി വിദ്യാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്.

ജൂലൈ സെഷനിലേക്കുളള പിജി കോഴ്സ് പ്രവേശനത്തിനായാണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയിലെല്ലായിടത്തും പരീക്ഷാ സെന്ററുകളുണ്ട്. 200 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ അടങ്ങിയതാണ് പരീക്ഷ.

Read Also: എട്ടാം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നൽകി കേന്ദ്രീയ വിദ്യാലയം

499 ഓളം എംഡി/എംസ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ന്യൂഡൽഹിയിലെ എയിംസിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മറ്റു 6 കോളേജുകൾ കൂടിയുണ്ട്. എയിംസ് ഭോപ്പാൽ, എയിംസ് ഭുവനേശ്വർ, എയിംസ് ജോധ്പൂർ, എയിംസ് പട്ന, എയിംസ് റായ്പൂർ, എയിംസ് ഋഷികേശ് എന്നിവയാണവ.

Read in English: Coronavirus: AIIMS PG exam 2020 postponed

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook