കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിനുള്ള ക്യാറ്റ് പരീക്ഷ രാജ്യത്തെ എട്ട് കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. വിവിധ പഠനവകുപ്പുകളിലെ എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം, എംഎഡ്, എംപിഇഎസ്, എംബിഎ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
Read Also: നീറ്റ് പിജി മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. നിശ്ചിത തീയതിയ്ക്കകം യോഗ്യത നേടണം. വിശദവിവരം http://www.cat.mgu.ac.in, http://www.admission.mgu.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0481-2733615 (എംബിഎ ഒഴികെ), 0481-2732288 (എംബിഎ പ്രവേശനം).