scorecardresearch

പുതിയ ബാച്ചുകള്‍ അനുവദിക്കും; യോഗ്യത നേടിയ എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം സാധ്യമാക്കണമെന്ന് മുഖ്യമന്ത്രി

വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു

വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു

author-image
Education Desk
New Update
Pinarayi Vijayan | CPM| Kerala | പിണറായി വിജയൻ

പിണറായി വിജയന്‍

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോ​ഗ്യത നേടിയ മുഴുവൻ വിദ്യാർഥികള്‍ക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോ​ഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.

Advertisment

വൊക്കേഷണൽ ഹയർസെക്കന്ററി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കന്ററിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യും.

പ്രദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോ​ഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി തടുങ്ങിയവര്‍ പങ്കെടുത്തു.

വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത്തവ 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ 68,604 പേരാണ്. കഴിഞ്ഞതവണ 44,363 വിദ്യാര്‍ഥികള്‍ക്കായിരുന്നു എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്.

Advertisment
Sslc Plus One

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: