CLAT admit card 2020: ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT)2020 നായുള്ള അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in ൽ റിലീസ് ചെയ്തു. പല തവണയുള്ള മാറ്റിവയ്ക്കലുകൾക്ക് ശേഷം, ലോ കോളേജ് പ്രവേശന പരീക്ഷ സെപ്റ്റംബർ 28 ന് നടക്കും. ഔദ്യോഗിക അറിയിപ്പ് പ്രകാരം അപേക്ഷകർ ഇന്വിജിലേറ്ററിന് മുന്നിൽ അഡ്മിറ്റ് കാർഡിൽ ഒപ്പിടണം.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണ് CLAT,അതിനുള്ളില്‍ സ്ഥാനാർത്ഥികൾ 150 ചോദ്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്. കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയവർക്ക് ബിരുദ, ബിരുദാനന്തര ലെവൽ കോഴ്സുകളിൽ പ്രവേശനം നേടാം. റിസർവ്ഡ് കാറ്റഗറി കാൻഡിഡേറ്റുകൾക്ക്, ചട്ടപ്രകാരം കട്ട് ഓഫ് 35 ശതമാനമാണ്.
Read in IE: CLAT admit card 2020 released at consortiumofnlus.ac.in