scorecardresearch

SSLC 2023: ഒരുക്കങ്ങൾ പൂർത്തിയായി; നാളെ എസ്എസ്എൽസി പരീക്ഷ തുടങ്ങും

Kerala SSLC 2023: സംസ്ഥാനത്ത് ഇത്തവണ 4,19,363 പേരാണ് എസ് എസ് എൽ സി പരീക്ഷയെഴുന്നത്

SSLC, Kerala SSLC 10th Result 2023,SSLC Exams, SSLC Exams 2023, SSLC Exam Kerala
SSLC Exam Result 2023

Kerala SSLC 2023: തിരുവനന്തപുരം: 2022-2023 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്ത് ഇത്തവണ 4,19,363 പേരാണ് എസ് എസ് എൽ സി പരീക്ഷയെഴുന്നത്.  ഇതിൽ 2.13 ലക്ഷം ആൺകുട്ടികളും 2.05 ലക്ഷം പെൺകുട്ടികളുമാണ് ഉള്ളത്. ഇതിൽ 190 ഓളം വിദ്യാർത്ഥികൾ  പ്രൈവറ്റ് കാറ്റഗറിയിൽ പരീക്ഷയെഴുതും.  

മാർച്ച് 9 വ്യാഴാഴ്ച ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29നു അവസാനിക്കും. രാവിലെ 9.30 മുതൽ ഉച്ച 11.15 വരെയാണ് പരീക്ഷാ സമയം. ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ കാര്യത്തിൽ സമയക്രമത്തിൽ മാറ്റമുണ്ട്, 9.30 മുതൽ 12.15 വരെയാണ് ഈ വിഷയങ്ങളുടെ പരീക്ഷസമയം.

Kerala SSLC 2023 Dates, Time Table: എസ്.എസ്.എൽ.സി ടൈംടേബിൾ

Kerala SSLC Exam 2023 - Time Table, Pattern, Model Papers, Syllabus, Result
Kerala SSLC 2023 Dates, Time Table

09/03/2023 – ഒന്നാം ഭാഷ-പാർട്ട് 1 (മലയാളം/ തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്‍റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)/ അറബിക് (അക്കാദമിക്) /അറബിക് ഓറിയന്‍റൽ- ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)
13/03/2023 – രണ്ടാം ഭാഷ -ഇംഗ്ലീഷ്
15/03/2023 – മൂന്നാം ഭാഷ – ഹിന്ദി/ ജനറൽ നോളഡ്ജ്
17/03/2023 – രസതന്ത്രം
20/03/2023 – സോഷ്യൽ സയൻസ്
22/03/2023 – ജീവശാസ്ത്രം
24/03/2023 – ഊർജശാസ്ത്രം
27/03/2023 – ഗണിതശാസ്ത്രം
29/03/2023 – ഒന്നാം ഭാഷ-പാർട്ട് 11 (മലയാളം/ തമിഴ്/ കന്നഡ/ സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്)/ അറബിക് ഓറിയന്‍റൽ- രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)/ സംസ്കൃതം ഓറിയന്‍റൽ- രണ്ടാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്)

സർക്കാർ സ്‌കൂളുകളിൽ നിന്ന് 1.4 ലക്ഷം വിദ്യാർത്ഥികളും എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് 2.51 ലക്ഷം പേരും അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് 27,092 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷാർത്ഥികളായിട്ടുള്ളത്.  സംസ്ഥാനത്ത് ആകെ  2,960 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ  കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം (2022)  4,26,824 കെ എസ് എസ് എൽ സി പരീക്ഷയെഴുതിയത്. ഇതിൽ 4,26,415 പേർ റഗുലറായും 408 പേർ പ്രൈവറ്റായുമാണ് പരീക്ഷയെഴുതിയത്. റഗുലർ വിഭാഗത്തിൽ 2,18,506 ആൺകുട്ടികളും 2,07,909 പെൺകുട്ടികളും പരീക്ഷയെഴുതി. 2,961 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ വർഷം ഗൾഫിലെ ഒമ്പത് കേന്ദ്രങ്ങളിലായി 574 പേരും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 882 പേരുമാണ് പരീക്ഷയെഴുതിയതെങ്കിൽ ഇത്തവണ ഗൾഫിൽ 518പേരും ലക്ഷദ്വീപിൽ 289 പേരുമാണ് പരീക്ഷാർത്ഥികളായിട്ടുള്ളത്.

കേരളത്തിലെ ജനസംഖ്യയിൽ കാലങ്ങളായി വരുന്ന കുറവാണ് എസ് എസ് എൽ സി പരീക്ഷാർത്ഥികളുടെ  എണ്ണം കുറയുന്നതിലെ  പ്രധാന കാരണങ്ങളിലൊന്ന്. സി ബി എസ് ഇ, ഐ സി എസ് ഇ, തുടങ്ങി കേരളത്തിൽ ലഭ്യമായ വിവിധ സിലബസുകളിൽ സ്കൂൾ പഠനം തിരഞ്ഞെടുക്കുന്നത് മറ്റൊരു കാരണമാണ്.

ഇംഗ്ലീഷ് മീഡിയത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം ഈ വർഷം മുൻ വർഷത്തെക്കാൾ  കൂടി. ഇത്തവണ പരീക്ഷ എഴുതുന്നതിൽ 2.39 ലക്ഷം വിദ്യാർത്ഥികൾ ഇംഗ്ലീഷ് മീഡിയമാണ്.  കഴിഞ്ഞ വർഷം (2022) ഇംഗ്ലീഷ് മീഡിയത്തിൽ പരീക്ഷ എഴുതിയത് 2.31 ലക്ഷം (2,31,506) പേരായിരുന്നു.  

അതേസമയം മലയാളം മീഡിയത്തിൽ പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണത്തിൽ ഇംഗ്ലീഷ് മീഡിയത്തിലെ വർധനുയമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത്തവണ  1.76 ലക്ഷം കുട്ടികൾ മാത്രമാണ് മലയാളം മീഡിയത്തിൽ പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വർഷം 1.91 ലക്ഷം (1,91,382) കുട്ടികളാണ് മലയാളം മീഡിയത്തിൽ പരീക്ഷ എഴുതിയത്. മലയാളത്തിൽ മാത്രമല്ല, കന്നഡയിലും തമിഴിലും പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 2,139 പേർ കന്നഡയിലും 1,442 പേർ തമിഴിലുമാണ് പരീക്ഷ എഴുതിയത്. ഇത്തവണ അത് യഥാക്രമം 2,041 പേരും 1,283 പേരുമായി കുറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും അധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന ജില്ല മലപ്പുറമാണ് (77,989 വിദ്യാർത്ഥികൾ). ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് പത്തനംത്തിട്ടയിലും, 10,218 വിദ്യാർത്ഥികൾ.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Class 10 kerala sslc exam 2023 to start from tomorrow