scorecardresearch
Latest News

സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകൾ ഒക്ടോബര്‍ നാലിന്

സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയുടെയും പരീക്ഷാ കേന്ദ്രങ്ങളും മാറ്റാന്‍ അവസരമുണ്ടാകും

upsc, ie malayalam

ന്യൂഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2020 ലെ സിവില്‍ സർവീസ് (പ്രിലിമിനറി) പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (പ്രിലിമിനറി) പരീക്ഷയും ഒക്ടോബര്‍ നാലിന് നടത്തും. ഇരു പരീക്ഷകളും എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണക്കൂടുതലും പരീക്ഷാ കേന്ദ്രം സൗകര്യപ്രദമായ ഇടങ്ങളിലേയ്ക്ക് മാറ്റണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷയും പരിഗണിച്ച്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് അവസരം നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

ഇതു കൂടാതെ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയുടെയും പരീക്ഷാ കേന്ദ്രങ്ങളും മാറ്റാന്‍ അവസരമുണ്ടാകും. ഇതിനായുള്ള പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം രണ്ട് ഘട്ടങ്ങളായാണ് പ്രവര്‍ത്തിക്കുക. ജൂലൈ 7 മുതല്‍ 13-ാം തീയതി (വൈകിട്ട് ആറു മണി) വരെയും, ജൂലൈ 20 മുതല്‍ 24 വരെ (വൈകിട്ട് ആറു മണി) വരെയും കമ്മീഷന്റെ upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

Read Also:

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Civil service indian forest service preliminary exam on october