Civil Service Exam Training: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം, വയനാട് ഉപകേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവീസ് പരിശീലന കോഴ്‌സിന് ഈ മാസം 13 വരെ അപേക്ഷിക്കാം.
കോളേജ് വിദ്യാർത്ഥികൾക്കായി വേണ്ടി നടത്തുന്ന ദ്വിവത്സര സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിലേക്കാണ് പ്രവേശനം ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഐ സി എസ് ആർ പൊന്നാനി സെന്റർ ഒഴികെ മറ്റ് സെന്ററുകളിലേക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല.
ഓഗസ്റ്റ് അഞ്ച് മുതൽ 13 വരെ ഓൺലൈനായി
www.ccek.org, www.kscsa.orgഎന്നീ വെബ്‌സൈറ്റുകൾ മുഖേന ഫീസ് അടയ്ക്കാം. ഓഗസ്റ്റ് 14 മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്.
പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് ക്ലാസ്സുകൾ. കൂടുതൽ വിവരങ്ങൾക്ക്
www.ccek.org, www.kscsa.orgഎന്നീ വെബ്‌സൈറ്റിലോ സെന്ററുകളിലെ ഫോൺ നമ്പറിലോ ബന്ധപ്പെടണം.സിവിൽ സർവീസ് പരിശീലന കോഴ്‌സിന് ഈ മാസം 13 വരെ അപേക്ഷിക്കാം
ഈ മാസം അഞ്ച് മുതൽ 13 വരെ ഫീസ് അടയ്ക്കാം. 14 മുതൽ ക്ലാസുകൾ ആരംഭിക്കും
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം, വയനാട് ഉപകേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവീസ് പരിശീലന കോഴ്‌സ് ആരംഭിക്കുന്നു.
കോളേജ് വിദ്യാർത്ഥികൾക്കായി വേണ്ടി നടത്തുന്ന ദ്വിവത്സര സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിലേക്കാണ് പ്രവേശനം ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഐ സി എസ് ആർ പൊന്നാനി സെന്റർ ഒഴികെ മറ്റ് സെന്ററുകളിലേക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല.
ഓഗസ്റ്റ് അഞ്ച് മുതൽ 13 വരെ ഓൺലൈനായി
www.ccek.org, www.kscsa.orgഎന്നീ വെബ്‌സൈറ്റുകൾ മുഖേന ഫീസ് അടയ്ക്കാം. ഓഗസ്റ്റ് 14 മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്.
പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് ക്ലാസ്സുകൾ. കൂടുതൽ വിവരങ്ങൾക്ക്
www.ccek.org, www.kscsa.orgഎന്നീ വെബ്‌സൈറ്റിലോ സെന്ററുകളിലെ ഫോൺ നമ്പറിലോ ബന്ധപ്പെടണം.