CISCE ICSE Result 2022 date and time: ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ (ജൂലൈ 17) പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഐസിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (cisce.org, results.cisce.org) ഫലമറിയാം. എസ്എംഎസ് വഴിയും ഫലമറിയാനാകും.
ഔദ്യോഗിക വാർത്താകുറിപ്പിൽ പറയുന്നത് പ്രകാരം, 1, 2, സെമസ്റ്ററുകളുടെയും പ്രോജക്റ്റ്/ഇന്റേണൽ അസസ്‌മെന്റ് എന്നിവയുടെയും മാർക്കുകൾ ചേർത്താണ് അന്തിമഫലം.
പ്രിൻസിപ്പലിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്റെ കരിയർ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്‌കൂളുകൾക്ക് ഫലം പരിശോധിക്കാം. കൂടാതെ, വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴിയോ ഡിജിലോക്കർ ആപ്പ് വഴിയോ മാർക്ക് അറിയാം.
CISCE Class 10th results: Date, time and result websites announced
വിദ്യാർത്ഥികൾക്ക് അവർക്ക് നൽകിയ മാർക്കുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ, അവർക്ക് അതത് സ്കൂളുകളിൽ രേഖാമൂലം പരാതി നൽകാം. സ്‌കൂളുകൾ ഈ പരാതികൾ പരിശോധിച്ച ശേഷം സാധുവായ പരാതികൾ ബോർഡിന് കൈമാറണം. പരാതികൾ സ്കൂളുകൾ asicse@cisce.org എന്ന വിലാസത്തിൽ മെയിൽ ചെയ്യേണ്ടതുണ്ട്. ഇത് മാർക്കിലെ തിരുത്തലുകൾക്ക് വേണ്ടി മാത്രമുള്ള സംവിധാനമാണ്.
ജൂലൈ 17 മുതൽ ജൂലൈ 23 വരെ ഇത് സജീവമായിരിക്കും. പരിശോധനയ്ക്ക് ഓരോ വിഷയത്തിനും പേപ്പറിന് 1000 രൂപ വീതം ഫീസ് അടയ്‌ക്കേണ്ടതാണ്.
കഴിഞ്ഞ വർഷം, കോവിഡ് കാരണം പരീക്ഷകൾ നടത്തിയിരുന്നില്ല, അതിനാൽ വിദ്യാർത്ഥികളുടെ ഫലങ്ങൾ ഒരു ബദൽ മൂല്യനിർണ്ണയ രീതിയിലൂടെയാണ് രൂപപ്പെടുത്തിയത്. 2020ൽ, 2.07 ലക്ഷം വിദ്യാർത്ഥികളാണ് പത്താം ക്ലാസ് ഐസിഎസ്ഇ പരീക്ഷ എഴുതിയത്. ഇതിൽ 2.06 ലക്ഷം പേർ പാസായി. 99.33 ശതമാനമായിരുന്നു വിജയം.