CISCE ICSE 10th Results 2022 at cisce.org, results.cisce.org: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ) ഇന്ത്യൻ സെക്കണ്ടറി എജ്യുക്കേഷൻ സർട്ടിഫിക്കറ്റിന്റെ (ഐസിഎസ്ഇ) ഫലം ഇന്ന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് cisce.org, results.cisce.org എന്ന വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം. ഐസിഎസ്ഇ സെമസ്റ്റർ I പരീക്ഷകളുടെ ഫലം ഫെബ്രുവരി 7 ന് പുറത്തിറങ്ങി.
മെയ് മാസത്തിലാണ് സിഐഎസ്‌സിഇ പരീക്ഷകൾ നടന്നത്. സെമസ്റ്റർ 1 പരീക്ഷാ ഫലത്തിന്‍റെ ഹാർഡ് കോപ്പി ഒന്നും ബോർഡ് നൽകിയിരുന്നില്ല. ഓൺലൈൻ ട്രാൻസ്ക്രിപ്റ്റുകളുടെയും ഫല പട്ടികയുടെയും രൂപത്തിൽ സ്കൂളുകൾക്ക് ലഭ്യമാക്കും എന്നാണു അറിയാന്‍ കഴിയുന്നത്.
CISCE ICSE 10th Results 2022 at cisce.org, results.cisce.org: When and Where to Check Semester 2 result
പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ജൂലായ് 17 ന് വൈകുന്നേരം 5 മണിക്ക് cisce.org, results.cisce.org എന്ന വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം. സ്‌കൂൾ പ്രിൻസിപ്പലിന്‍റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്‌കൂളുകൾക്ക് അതത് ഫലങ്ങൾ പരിശോധിക്കാം. വ്യക്തിഗത സ്കോറുകൾ എസ്എംഎസ് വഴിയും ലഭിക്കും.
2021-ലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ആകെ വിജയശതമാനം 99.98 ശതമാനവും 12-ാം ക്ലാസിലെ വിജയശതമാനം 99.76 ശതമാനവുമാണ്. കഴിഞ്ഞ വർഷവും അധ്യയന വർഷത്തെ രണ്ട് ടേമുകളായി വിഭജിക്കുകയും രണ്ട് ടേമുകളുടെ അവസാനം പ്രത്യേക പരീക്ഷകള്‍ നടത്തുകയും ചെയ്തിരുന്നു.
അടുത്ത വർഷം മുതൽ ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകൾ വർഷത്തിലൊരിക്കൽ മാത്രമേ നടത്തൂവെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) അറിയിച്ചിട്ടുണ്ട്.
Read Here: ICSE Class 10th results 2022 check on cisce.org, results.cisce.org: ഐസിഎസ്ഇ പരീക്ഷാഫലം ഇന്ന്