ICSE 10th, ISC 12th Result 2021: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു; 100 ശതമാനത്തിനടുത്ത് വിജയം

പ്രത്യേക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാണ് ഐസി‌എസ്ഇ, ഐ‌എസ്‌സി വിദ്യാർത്ഥികൾക്കുടെ ഫലം തയ്യാറാക്കിയിരിക്കുന്നത്

ICSE 10th, ISC 12th Result 2021: കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ (സി‌ ഐ എസ്‌ സി‌ ഇ) പത്ത് (ഐ സി എസ് ഇ), പന്ത്രണ്ട് (ഐ എസ് സി) പരീക്ഷകുടെ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.8 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.76 ശതമാനവുമാണ് വിജയം.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ഫലം പ്രഖ്യാപിച്ചത്. ഫലം Cisce.org അല്ലെങ്കിൽ results.cisce.org എന്ന സി‌ഐഎസ്‌സി‌ഇ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഓൺലൈനായി പരിശോധിക്കാനാവും. വെബ്‌സൈറ്റുകൾക്ക് പുറമേ എസ്എംഎസ് സംവിധാനത്തിലൂടെയും വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ പരിശോധിക്കാം.

ഐസിഎസ്ഇയില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും 99.98 എന്ന ഒരേ വിജയശതമാനം ശതമാനമാണ്. എന്നാല്‍ ഐഎസ്‌സിയില്‍ പെണ്‍കുട്ടികളുടെ വിജയശതമാനം 99.86 ഉം ആണ്‍കുട്ടികളുടേത് 99.66 ഉം ആണ്. തെക്കന്‍ മേഖലയിലാണ് ഉയര്‍ന്ന വിജയശതമാനം, 100. വടക്ക്, പടിഞ്ഞാറ്, കിഴക്ക് മേഖലകളില്‍ വിജയശതമാനം യഥാക്രമം 99.97, 99.98, 99.99 എന്നിങ്ങനെയാണ്. ഐസിഎസ്ഇ, ഐഎസ്‌സികളില്‍ വിദേശവിദ്യാര്‍ഥികള്‍ 100 ശതമാനം വിജയശതമാനം നേടി.

കോവിഡ് വ്യാപനം കാരണം ഐസിഎസ്ഇ ഈ വർഷം പത്ത് പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷകൾ നടത്തിയിരുന്നില്ല. ഐസിഎസ്ഇ പരീക്ഷകൾ മേയ് നാലു മുതൽ ജൂൺ ഏഴു വരെയും ഐ‌എസ്‌സി പരീക്ഷ ഏപ്രിൽ എട്ടു മുതൽ ജൂൺ 18 വരെയുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ജൂണിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐ‌എസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു.

പ്രത്യേക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാണ് ഐസി‌എസ്ഇ, ഐ‌എസ്‌സി വിദ്യാർത്ഥികളുടെ ഫലം തയാറാക്കിയിരിക്കുന്നത്. സ്‌കോറുകൾ മറ്റൊരു രീതി ഉപയോഗിച്ച് വിലയിരുത്തിയതിനാല്‍ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം ഇത്തവണ ഉണ്ടാവില്ല. ഈ വര്‍ഷം മെറിറ്റ് ലിസ്റ്റ് പുറത്തുവിടില്ലെന്ന് സിഐഎസ്‌സിഇ ചീഫ് എക്‌സിക്യൂട്ടീവും സെക്രട്ടറിയുമായ ജെറി അരാത്തൂണ്‍ പറഞ്ഞു.

CISCE ICSE 10th, ISC 12th results: When and where to check – സിഐഎസ്‌സിഇ ഐസിഎസ്ഇ 10, ഐഎസ്‌സി 12 ഫലങ്ങൾ എവിടെ അറിയാം?

ഫലം ഓൺലൈനായി പരിശോധിക്കാൻ Cisce.org അല്ലെങ്കിൽ results.cisce.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം. വെബ്‌സൈറ്റിന്റെ ഹോം‌പേജിൽ‌, വിദ്യാർത്ഥികൾ‌ ‘ഫലങ്ങൾ‌ 2021 ′ എന്നതിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ഐ‌സി‌എസ്‌ഇ / ഐ‌എസ്‌സി 2021” ക്ലിക്ക് ചെയ്യണം. റോൾ‌ നമ്പറും കാപ്‌ചയിലെ വാചകവും പൂരിപ്പിച്ച ശേഷം, ഫലം സ്ക്രീനിൽ‌ ദൃശ്യമാകും. പിന്നീട് നോക്കുന്നതിനായി ഫലങ്ങളുടെ പ്രിന്റ് എടുക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

അതേസമയം, സ്കൂളുകൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലെ ‘കരിയർസ് പോർട്ടലിൽ’ നിന്ന് പ്രിൻസിപ്പൽ യൂസർ ഐഡിയും കൗൺസിൽ നൽകിയിട്ടുള്ള പാസ്‌വേഡും ഉപയോഗിച്ച് ഫലങ്ങൾ എടുക്കാൻ കഴിയും.

ഇന്റർനെറ്റ് ഇല്ലാതെ എസ്എംഎസിലൂടെയും ഫലങ്ങൾ പരിശോധിക്കാം. ഐ‌സി‌എസ്‌ഇ വിദ്യാർത്ഥികൾക്ക് ഐ‌സി‌എസ്‌ഇ <സ്പേസ്> ഏഴ് അക്ക ഐഡി ടൈപ്പുചെയ്ത് 09248082883 എന്ന വിലാസത്തിലേക്ക് അയച്ച് ഫലമറിയാൻ കഴിയും.

Also read: NIOS 10th,12th results 2021: എൻഐഓഎസ് 10, 12 ക്ലാസ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ ഫലമറിയാം?

മാർക്കിൽ പ്രശ്നമുണ്ടെങ്കിൽ, അത് വിശദമായി പറഞ്ഞ് വിദ്യാർത്ഥികൾക്ക് രേഖാമൂലമുള്ള അപേക്ഷ കൗൺസിലിന് അയയ്ക്കാം. ഐസി‌എസ്ഇ (പത്താം ക്ലാസ്) വിദ്യാർത്ഥികൾക്ക് അപേക്ഷ asicse@cisce.org ലേക്കും ഐ‌എസ്‌സി (ക്ലാസ് 12) വിദ്യാർത്ഥികൾക്ക് asisc@cisce.org ലേക്കും അപേക്ഷകൾ അയക്കാം. 2021 ഓഗസ്റ്റ് ഒന്ന് വരെയാണ് പരാതികൾ അയക്കാൻ ഉള്ള സമയം. അപേക്ഷകൾ സ്കൂളിന്റെ പ്രിൻസിപ്പലിന്റെ ഔദ്യോഗിക ഇമെയിൽ ഐഡിയിൽ നിന്നു വേണം അയക്കാൻ.

അപേക്ഷ പരിശോധിച്ച ശേഷം ഫലത്തിൽ മാറ്റമുണ്ടായാൽ കൗൺസിൽ അതത് സ്കൂൾ മേധാവിയെ അറിയിക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Cisce icse 10th isc 12th results when and where to check cisce org or results cisce org

Next Story
NIOS 10th,12th results 2021: എൻഐഓഎസ് 10, 12 ക്ലാസ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ ഫലമറിയാം?
The moderation of comments is automated and not cleared manually by malayalam.indianexpress.com