KTET Admit Card November 2019: തിരുവനന്തപുരം: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) നവംബർ പരീക്ഷയ്ക്കുളള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷ ഭവൻ പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വെബ്സൈറ്റിൽനിന്നും അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
നേരത്തെ ഒക്ടോബർ 25 ന് അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു. കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ അധ്യാപകരായി നിയമനം ലഭിക്കാനുളള നിലവാരം നിർണയിക്കുന്ന യോഗ്യത പരീക്ഷയാണ് കെ-ടെറ്റ്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം
Step 1: ktet.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക
Step 2: അഡ്മിറ്റ് കാർഡ് റിലീസ് ചെയ്താലുടൻ സൈറ്റിലെ ഹോം പേജിൽ ലിങ്ക് ആക്ടിവേറ്റാകും
Step 3: നവംബർ പരീക്ഷയുടെ KTET 2019 Admit Card എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 4: യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അക്കൗണ്ട് തുറക്കുക
Step 5: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
അഡ്മിറ്റ് കാർഡുണ്ടെങ്കിൽ മാത്രമേ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കൂ. കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകള്‍ നവംബര്‍ 16-നും കാറ്റഗറി മൂന്ന് പരീക്ഷ നവംബര്‍ 17-ന് ഉച്ചകഴിഞ്ഞും കാറ്റഗറി നാല് പരീക്ഷ നവംബര്‍ 24-ന് ഉച്ചകഴിഞ്ഞും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
കെ-ടെറ്റ് വിജയിക്കുന്നതിന് ജനറൽ വിഭാഗത്തിന് 60 ശതമാന(90 മാർക്ക്)വും എസ്.സി./എസ്.ടി./ഒ.ബി.സി./ഒ.ഇ.സി. വിഭാഗക്കാർക്ക് 55 ശതമാന(82 മാർക്ക്)വും ഭിന്നശേഷിക്കാർക്ക് 50 ശതമാന(75 മാർക്ക്)വും കുറഞ്ഞ മാർക്കുവേണം. നെഗറ്റീവ് മാർക്കിങ് ഇല്ല. ഒരിക്കൽ യോഗ്യത നേടിയവർക്ക് മാർക്ക് മെച്ചപ്പെടുത്തണമെങ്കിൽ വീണ്ടും പരീക്ഷ എഴുതാം. പ്രായപരിധി ബാധകമല്ല.
കാറ്റഗറി 1, 2, 4(ഭാഷ ഒഴികെ)-ൽ ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടാകും. കാറ്റഗറി മൂന്നിന്റെ ഭാഷ ഒഴികെയുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രമായിരിക്കും. ഓരോ കാറ്റഗറി പരീക്ഷയ്ക്കും രണ്ടര മണിക്കൂറാണ് സമയം.